അടുക്കളയിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒരു ചേരുവയാണ് മഞ്ഞൾ. നിരവധി ഔഷധഗുണങ്ങളാൽ സമ്പന്നമായ ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും പലവിധത്തിൽ പ്രയോജനപ്പെടാറുണ്ട്. വിറ്റാമിൻ എ, തയാമിൻ, റിപ്പോഫ്ലേവിൻ, വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിങ്ങനെ ധാരാളം ധാതുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. മഞ്ഞളിൻറെ നിരവധി ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുറുക്കുമിൻ എന്ന ഘടകം വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ സംരക്ഷിക്കുവാനും സഹായിക്കുന്നു. മഞ്ഞളിന് ഈ നിറം ലഭിക്കുന്നതിന്റെ കാരണവും കുറുക്കുമിൻ ആണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളിൽ നിർവീര്യമാക്കുകയും ആൻറിഓക്സിഡൻറ് എൻസൈമുകളിൽ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിലൂടെ മഞ്ഞൾ ശരീരത്തിൻറെ ആന്റിഓക്സിഡൻറ് കഴിവ് വർദ്ധിപ്പിക്കുന്നു.
സന്ധികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു അത്ഭുതകരമായ സുഗന്ധവ്യഞ്ജനം തന്നെയാണ് മഞ്ഞൾ. പാലിൽ മഞ്ഞൾപൊടി കലർത്തി രാവിലെ വെറും വയറ്റിൽ കുടിച്ചാൽ സന്ധിവേദന പൂർണ്ണമായും മാറിക്കിട്ടും. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഉണ്ടാവുന്ന കഫക്കെട്ട് എന്ന പ്രശ്നം മാറുന്നതിന് ഒരു സ്പൂൺ മഞ്ഞൾ പൊടി ചെറു ചൂടുള്ള വെള്ളത്തിൽ ഇട്ടു കുടിച്ചാൽ മതിയാകും. ക്യാൻസറിനെ ചെറുക്കാൻ മഞ്ഞളിന് കഴിവുണ്ടെന്ന് ശാസ്ത്രീയമായ പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.
ക്യാൻസറിനെതിരെ പ്രതിരോധം തീർക്കുന്ന ശക്തമായ സൈറ്റോ ടാക്സിക് ഫലങ്ങൾ ഉണ്ടാക്കുന്നു. ദിവസവും മഞ്ഞൾ വെള്ളത്തിൽ ചേർത്തു കുടിക്കുന്നത് ക്യാൻസർ വരാതെ തടയും. ആരോഗ്യഗുണങ്ങൾക്ക് പുറമേ സൗന്ദര്യ സംരക്ഷണത്തിനും ഇത് പ്രാധാന്യമർഹിക്കുന്നു. ഒട്ടുമിക്ക സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങളിലെയും പ്രധാന ഘടകമാണ് മഞ്ഞൾ. മുഖക്കുരു മാറുന്നതിന് നല്ലൊരു പ്രതിവിധി കൂടിയാണിത്. ചർമ്മത്തിലെ വേദനയും ചൊറിച്ചിലും ഒഴിവാക്കാൻ മഞ്ഞൾ പൊടിയും നാരങ്ങാനീരും ചേർത്ത് പുരട്ടിയാൽ മതിയാവും. മഞ്ഞളിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ.