ഇന്ന് പലരും നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളാണ് അരിമ്പാറയും പാലുണ്ണിയും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്.ഇത്തരം സ്കിൻ ടാഗുകൾ ചർമ്മത്തിൽ വളരുന്നത് പലപ്പോഴും മറ്റു ഭാഗങ്ങളിലേക്കും പടരുന്നു. ഒരാളിൽ നിന്നും മറ്റൊരാളിലേക്കു ശ്രവങ്ങളിലൂടെ പടരാൻ സാധിക്കും.അരിമ്പാറയും പാലുണ്ണിയും ഉണ്ടാവുന്നതിന്റെ പ്രധാന കാരണം ചില വൈറസുകളാണ്.
പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇവ ഉണ്ടാക്കുന്നില്ല എന്നാൽ ഇവയിൽ വല്ല മുറിവുകളും മറ്റും ഉണ്ടാകുന്നത് അണുബാധയ്ക്ക് കാരണമാകും. പ്രായം, പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ചർമ്മം കൂട്ടി ഉരസുക, അമിതവണ്ണം തുടങ്ങിയവയെല്ലാം ഇവ ഉണ്ടാകുന്നതിന്റെ കാരണങ്ങളാണ്. ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് അരിമ്പാറയ്ക്ക് കാരണമാകുന്നത് പാലുണ്ണി ഉണ്ടാക്കുന്നത് പോക്സ് വൈറസ് ആണ്.
ഇവ രണ്ടും തികച്ചും വ്യത്യസ്തമാണ്. പലരും ഇവ ചൊറിഞ്ഞ് ഇടയ്ക്ക് മാറ്റാൻ ശ്രമിക്കും എന്നാൽ അത് ചർമ്മത്തിന് തന്നെ ദോഷം ആകുന്നു. ഇത്തരം സ്കിൻ ടാഗുകൾ പൂർണമായി മാറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം. ചർമ്മത്തിൽ നിന്ന് പൊങ്ങിനിൽക്കുന്ന അരിമ്പാറ ആണെങ്കിൽ ഒരു മുടി അതിൽ കെട്ടിവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുകയും അരിമ്പാറ കൊഴിഞ്ഞ് പോവുകയും ചെയ്യുന്നു.
മുഖത്താണ് അരിമ്പാറ ഉള്ളതെങ്കിൽ കോവയ്ക്കയുടെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി അരിമ്പാറയുടെ മുകളിൽ തേച്ചു കൊടുക്കുക തുടർച്ചയായി കുറച്ചുദിവസം ഇത് ചെയ്താൽ അരിമ്പാറ പൂർണമായും മാറിക്കിട്ടും. പാലുണ്ണി മാറുന്നതിന് ഇരട്ടി മധുരവും തേനും നന്നായി മിക്സ് ചെയ്തു പാലുണ്ണിയുള്ള ഭാഗത്ത് തേച്ചു കൊടുത്താൽ മതി. കുറച്ചുദിവസം ഇത് തുടർച്ചയായി ചെയ്താൽ പാലുണ്ണി പൂർണ്ണമായും മാറിക്കിട്ടും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.