മലബന്ധം ജീവിതത്തിൽ ഒരിക്കലും ഉണ്ടാവില്ല, ഇതാണ് പലരും ചെയ്യുന്ന തെറ്റ്….

പലരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് മലബന്ധം. ദൈനംദിന ജീവിതത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. ഇതിന് പരിഹാരം ലഭിക്കുന്നതിനായി പല മരുന്നുകളും ഉപയോഗിച്ച് നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. മലം വരണ്ടു പോവുകയും മലവിസർജനത്തിന് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുമ്പോൾ അതിനെ മലബന്ധമായി കണക്കാക്കുന്നു.

നാല് ദിവസത്തിന് ശേഷവും മലം കൃത്യമായി പോകാതിരുന്നാൽ അത് പല ആരോഗ്യപ്രശ്നങ്ങളിലേക്കു കാരണമാകും. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, നിർജലീകരണം, വയറ്റിലെ അണുബാധ, മസാലയും എണ്ണയും അമിതമായി കഴിക്കുക, ചില മരുന്നുകളുടെ ഉപയോഗം, മലദ്വാര സംബന്ധമായ ചില രോഗങ്ങൾ, തുടങ്ങിയവയെല്ലാം മലബന്ധം ഉണ്ടാക്കുന്നതിന് കാരണമായി മാറുന്നു.

ഭക്ഷണത്തിൽ നാരുകളുടെ കുറവ് ഉണ്ടാവുമ്പോൾ കൃത്യമായ മലശോധന ഉണ്ടാവില്ല. മസാല അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നതാണ് മറ്റൊരു കാരണമായി കണക്കാക്കുന്നത്. മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് മലം വരണ്ടതാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. തൈറോയ്ഡ് ഹോർമോണിന്റെ ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഇത് ഉണ്ടാക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.

വ്യായാമം ചെയ്യുന്നവർക്ക് മലബന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. ദിവസവും നടക്കുന്നതും ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതും ശരീരത്തിൻറെ ആരോഗ്യത്തിനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഏറെ സഹായകമാണ്. ഈ പ്രശ്നമുള്ളവർ കൂടുതൽ വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക. എന്നാൽ നിർജലീകരണം അകറ്റാനായി പലരും സോഡാ പോലുള്ള പാനീയങ്ങൾ ആണ് സേവിക്കുന്നത് എന്നാൽ ഇവയൊക്കെ മല ബന്ധത്തെ വർധിപ്പിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥകൾ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലരും നിസ്സാരമായി കണക്കാക്കുന്ന മലബന്ധം എന്ന പ്രശ്നം ഒരു രോഗമല്ല പല രോഗങ്ങളുടെയും തുടക്കമാണ്. ഇതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.