ഇന്ന് വലിയൊരു ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണ ശീലത്തിന്റെയും വ്യായാമ കുറവിന്റെയും ഫലമായാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. ഉദാസീനമായ ജീവിതശൈലി ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിന് കാരണമായി മാറുന്നു. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും.
ശരീരത്തിലെ നല്ല കൊഴുപ്പ് കോശങ്ങളുടെ രൂപീകരണത്തിനും വിറ്റാമിനുകളുടെയും മോണുകളുടെയും ഉൽപാദനത്തിനും വളരെയധികം സഹായകമാണ് എന്നാൽ ചീത്ത കൊളസ്ട്രോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായി മാറുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോൾ അത് രക്തക്കുഴലുകളിൽ തങ്ങി നിൽക്കുകയും രക്ത പ്രവാഹത്തെ തടയുകയും ചെയ്യുന്നു ഇതുമൂലം രക്തയോട്ടം മന്ദഗതിയിൽ ആകുന്നു.
കൊളസ്ട്രോളിന് ഒപ്പം തന്നെ പ്രമേഹമോ രക്തസമ്മർദ്ദമോ ഉണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന് കാരണമായി മാറും. ഭക്ഷണശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ കൊളസ്ട്രോളിന് തടയാൻ സാധിക്കും. ഭക്ഷണത്തിൽ പയർ വർഗ്ഗങ്ങൾ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. പയർ വർഗ്ഗങ്ങളിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള നാരുകൾ കൂടുതലാണ് ഇത് ചീത്ത കൊളസ്ട്രോൾ അകറ്റാൻ സഹായകമാകുന്നു.
ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും കരളിലാണ് ഉത്പാദിപ്പിക്കുന്നത് ബാക്കിയുള്ളവ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും. ചില ആളുകളിൽ ഉയർന്ന കൊളസ്ട്രോൾ പാരമ്പര്യമായി ഉണ്ടാകും എന്നാൽ പലപ്പോഴും ഇത് അനാരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണ്. ചില പഴങ്ങൾ കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായകമായി മാറുന്നു. ആപ്പിൾ, ബെറി, ഓറഞ്ച്, അവക്കാഡോ, വാഴപ്പഴം എന്നിവയിൽ പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാൻ ഏറെ നല്ലതാണ്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.