തറ തുടയ്ക്കുന്ന വെള്ളത്തിൽ ഈ രണ്ട് ചേരുവകൾ ചേർത്തു നോക്കൂ, തറ വെട്ടിത്തിളങ്ങും അണുവിമുക്തമാകും…

ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ സമാധാനപരവും സന്തുഷ്ടവുമായ ജീവിതത്തിനായി വാസ്തു നുറുങ്ങുകൾ നടപ്പിലാക്കാം. ഓരോരുത്തരുടെയും സ്വപ്നമാണ് നല്ലൊരു വീട്. വീട് ഭംഗിയാക്കി വയ്ക്കുക എന്നത് എല്ലാവരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്. വളരെ മനോഹരമായ വീട് കാണുമ്പോൾ തന്നെ മനസ്സ് നിറയും. വീട് ഭംഗിയാക്കി വയ്ക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തറകൾ വൃത്തിയോടും ഭംഗിയോടും സൂക്ഷിക്കുക എന്നത്.

എല്ലാദിവസവും തറ വൃത്തിയാക്കുക എന്നത് വളരെ പ്രയാസപ്പെട്ട് ഒരു കാര്യം തന്നെ. വിപണിയിൽ നിന്ന് ലഭിക്കുന്ന തറ തുടയ്ക്കുന്ന ലോഷനുകൾ ആരോഗ്യപരമായി ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കൂടുതലായും കൊച്ചു കുട്ടികൾ ഉള്ള വീട്ടിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. കൂടുതൽ കെമിക്കലുകൾ അടങ്ങിയ ഫ്ലോർ ക്ലീനറുകൾ കുട്ടികളിൽ എത്തുന്നതിനുള്ള സാധ്യത ഏറെയാണ്.

ഈ പ്രശ്നത്തിനുള്ള ഒരു ശാശ്വത പരിഹാരമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തറ വൃത്തിയായില്ലെങ്കിൽ വീടിൻറെ ഭംഗി തന്നെ നഷ്ടപ്പെടുന്നു. വീട്ടിൽ തന്നെ എപ്പോഴും ലഭിക്കുന്ന രണ്ടുപേരുകൾ ഉപയോഗിച്ച് നമുക്ക് ഇത് തയ്യാറാക്കാം. തറ തുടയ്ക്കുന്നതിനുള്ള വെള്ളത്തിലേക്ക് അല്പം ഉപ്പും കർപ്പൂരം പൊടിച്ചതും ചേർത്തു കൊടുക്കുക. ഇവ വെള്ളത്തിൽ നന്നായി ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

കർപ്പൂരം ഉപയോഗിക്കുന്നത് കൊണ്ട് തറയ്ക്ക് നല്ല സുഗന്ധം ലഭിക്കുന്നു. തറ വെട്ടി തിളങ്ങാനും കറകൾ മാറ്റുന്നതിനും ഏറ്റവും ഉത്തമമാണ് ഈ രീതി. വില വിലകൊടുത്തു വാങ്ങുന്ന ലോഷന്റെ അത്രയും ഗുണം ഇവ നൽകുന്നു. കൊച്ചുകുട്ടികൾ ഉള്ള വീട്ടിലെ വീട്ടമ്മമാർ ഇനി ഇത് ആലോചിച്ച് വിഷമിക്കേണ്ട. തറ വെട്ടി തിളങ്ങാനും കറകൾ അകറ്റാനും ഈ രീതി ഉപയോഗിച്ചു നോക്കുക. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണൂ.