തൈര് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അമൂല്യമായ ആരോഗ്യഗുണങ്ങൾ നിറഞ്ഞവയാണ് തൈര്. രോഗപ്രതിരോധശേഷി, ചർമ്മം, മുടി, എല്ലുകൾ, ദഹന വ്യവസ്ഥ എന്നിവയ്ക്കെല്ലാം തൈര് പലരീതിയിൽ ഗുണം ചെയ്യുന്നു. കൃത്യമായ ദഹനപ്രക്രിയയ്ക്ക് നല്ല ബാക്ടീരിയകൾ ആവശ്യമാണ് ഒരു പ്രോബയോട്ടിക് ഭക്ഷണം ആയിരുന്നാൽ അതിൽ ദഹനത്തിന് ഗുണകരമായ നിരവധി ബാക്ടീരിയകൾ ഉണ്ട്.
ഇവ കുടലിന്റെയും വയറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദഹനം ശരിയായി നടക്കാതിരിക്കുമ്പോൾ ശരീരഭാരം വർദ്ധിക്കുകയും, വയറു വീർക്കുകയും, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ വയറ്റിലുള്ള പരിഹരിക്കാൻ ഏറ്റവും മികച്ച ഒന്നാണ് തൈര്. ദിവസവും തൈര് കഴിക്കുന്നത് ദഹനക്കേട് ഒഴിവാക്കാൻ സഹായിക്കുന്നു.
ഇതൊരു പ്രൊ ബയോട്ടിക് ആയതുകൊണ്ട് തന്നെ ചീത്ത ബാക്ടീരിയൽക്കെതിരെ പോരാടുകയും വയറിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തൈരിൽ ധാരാളമായി പൊട്ടാസ്യം മെഗ്നീഷ്യം എന്നീ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ മികച്ച ജലാംശം നിലനിർത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും തൈര് ഏറെ ഗുണം ചെയ്യുന്നു. എല്ലുകളുടെ ബലത്തിന് ഏറ്റവും പ്രധാന ഘടകം കാൽസ്യം ആണ്. തൈരിൽ ധാരാളമായി കാൽസ്യം അടങ്ങിയിരിക്കുന്നു.
ഇത് എല്ലുകളെ ബലപ്പെടുത്താൻ ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലൊരു ഭക്ഷണപദാർത്ഥമാണ് തൈര്. നമ്മുടെ ശരീരത്തിലെ കോർട്ടിസോള അടിഞ്ഞു കൂടുന്നത് തടയുന്നു. ഇത് അമിതവണ്ണത്തിലേക്കും രക്തസമ്മർദ്ദത്തിലേക്കും നയിക്കുന്ന ഒരു ഹോർമോൺ ആണ്. ദിവസവും തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ തൈരിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട് അവ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. ഇത്തരം തൈരിന് വിരോധമായ ആഹാരപദാർത്ഥങ്ങൾ ഏതെല്ലാം എന്നറിയുന്നതിന് വീഡിയോ കാണുക.