തടി കുറച്ച് മെലിഞ്ഞ് സുന്ദരി ആവാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാ, ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ….

ഇന്നത്തെ തലമുറ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. കുട്ടികളും ചെറുപ്പക്കാരും ഇതുമൂലം നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നു. അമിതഭാരവും പൊണ്ണത്തടിയും ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ പ്രധാന കാരണം ശരീരഭാരം വർദ്ധിക്കുന്നതാണ്.ഭാരം കുറയ്ക്കുക എന്നത് വളരെ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.

ശരീരത്തിലെ അമിതമായ കൊഴുപ്പ് അലിയിച്ചു കളയാനും പൊണ്ണത്തടി ഇല്ലാതാക്കാനും നിയന്ത്രിതമായ ഭക്ഷണക്രമം പാലിക്കുന്നതിൽ തുടങ്ങി വ്യായാമങ്ങൾ ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ മാത്രമേ ശരീരഭാരം കുറക്കാൻ സാധിക്കുകയുള്ളൂ. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമക്കുറവുമാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണമായി മാറുന്നത്.

എന്നാൽ ഉറക്കക്കുറവും ഒരു പ്രധാന പ്രശ്നം തന്നെ. കൃത്യമായി ഉറങ്ങാതിരിക്കുമ്പോൾ ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്തും. ഇതാണ് അമിതഭാരത്തിന് കാരണമായി മാറുന്നത്. ദിവസേന വ്യായാമങ്ങൾ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുന്ന പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങളുടെ ദിവസം ശരിയായ രീതിയിൽ ഊർജ്ജസ്വലതയോടെ ആരംഭിക്കുവാനും കാര്യക്ഷമമായി ആസൂത്രണം ചെയ്യാനുമുള്ള ഉത്തേജനം നൽകുന്നു.

കൃത്യമായ ഡയറ്റ് പിന്തുടർന്നവർക്ക് എപ്പോഴും വീട്ടിൽ തന്നെയുള്ള ഭക്ഷണമാണ് ഏറ്റവും ഉത്തമം. എണ്ണ പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവ മിതമായ അളവിൽ മാത്രം കഴിക്കുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ശരീരത്തിലെ പ്രധാന ഊർജ്ജസ്രോതസ്സുകളിൽ ഒന്നാണ് വെള്ളം. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് വളരെ സഹായകമാകുന്നു. ആരോഗ്യവാനായ ഒരു മനുഷ്യൻ ദിവസവും മൂന്നു മുതൽ നാലു ലിറ്റർ വരെ കുടിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.