പല്ലി ശല്യം ഒഴിവാക്കാൻ ഏറ്റവും നല്ല വഴി, ഇതാ ചില കിടിലൻ ടിപ്പുകൾ…

മിക്ക വീടുകളിലെയും പ്രശ്നമാണ് പല്ലിയുടെ ശല്യം. എന്നാൽ പല്ലികൾ വീട്ടിലുണ്ടെങ്കിൽ പ്രാണികൾ കുറയും. എന്നിരുന്നാലും പല്ലികളെ തുരത്തുന്നതിന് നിരവധി മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. പല്ലികളെ ഓടിക്കുന്നതിനായി ചില ടിപ്പുകൾ ഉണ്ട്, അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. മുട്ടയുടെ തോടിന്റെ ഗന്ധം പല്ലികൾ ഇഷ്ടപ്പെടാത്ത ഒന്നാണ്.

അതുകൊണ്ടുതന്നെ കൂടുതലായി പല്ലികൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ മുട്ടയുടെ തോടുകൾ പൊടിച്ചിടുക. കാപ്പിപ്പൊടിയും പുകയിലയും സമമെടുത്ത് ചെറിയ ഉരുളകളാക്കി പല്ലികൾ വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുക, പല്ലുകൾ അത് കഴിക്കുകയും ചത്തു പോവുകയും ചെയ്യുന്നു. പല്ലികളെ കൊല്ലാൻ ആഗ്രഹിച്ചവർ ഈ മാർഗ്ഗം ഒരിക്കലും പരീക്ഷിക്കരുത്. വെളുത്തുള്ളിയുടെ ഗന്ധം മനുഷ്യർക്ക് എന്ന പോലെ തന്നെ പല്ലികൾക്കും ഒട്ടും ഇഷ്ടമല്ല.

സ്ഥിരമായി പല്ലികളെ കാണുന്ന സ്ഥലങ്ങളിൽ വെളുത്തുള്ളി സൂക്ഷിച്ചാൽ അവ ഓടിപ്പോകും. വെളുത്തുള്ളിയുടെ അല്ലി തൊലി കളഞ്ഞ് പല്ലികൾ വരുന്ന ഭാഗത്ത് കൊണ്ടുപോയി ഇട്ടാലും മതിയാവും. വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടിൽ തളിക്കുന്നതും പല്ലികളെ അകറ്റുന്നതിന് ഏറ്റവും ഉത്തമമാണ്. സവാള മുറിച്ച് ചെറിയ കഷണങ്ങളാക്കി വാതിലിന്റെയും ജനാലയുടെയും എല്ലാം ഇടയിൽ സൂക്ഷിച്ചാലും പല്ലികൾ വരില്ല.

സവാള കലക്കിയ വെള്ളം തെളിച്ചാലും മതിയാകും. കാലാവസ്ഥ വ്യതിയാനം വളരെ ഗുരുതരമായി പല്ലികളെ ബാധിക്കുന്നതാണ്. ഇനി പല്ലികളെ കാണുമ്പോൾ അതിൻറെ ശരീരത്തിലേക്ക് അല്പം തണുത്ത വെള്ളം ഒഴിച്ചു നോക്കൂ അവയ്ക്ക് ചലിക്കുവാൻ ആവില്ല. ആ സമയം അവയെ പുറത്ത് കളയാനോ കൊല്ലുവാനും സാധിക്കുന്നതാണ്. വീടിൻറെ പല ഭാഗങ്ങളിലായി മയിൽപീലി വെച്ചാൽ പല്ലികൾ പേടിച്ച് ഓടിപ്പോകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.