മാസം ഇനി 300 രൂപ ലാഭിക്കാം. ഒരു രൂപ പോലും ചെലവില്ലാതെ എയർ ഫ്രഷ്നർ ഇതുപോലെ തയ്യാറാക്കു. | Making Air Freshner With Orange Peel

Making Air Freshner With Orange Peel : വീട് എപ്പോഴും സുഗന്ധപൂരിതമായി നിൽക്കുന്നതിന് വേണ്ടി പല മണത്തിലും ഉള്ള എയർ ഫ്രഷ്നറുകൾ നമ്മൾ ഉപയോഗിക്കാറുണ്ടല്ലോ. എന്നാൽ ചില സമയങ്ങളിൽ അതെല്ലാം വാങ്ങാൻ ഒരുപാട് പൈസ നമുക്ക് ആവശ്യമായി വരും. അതുകൊണ്ടുതന്നെ ചില സമയങ്ങളിൽ നമ്മൾ വാങ്ങാതെ തിരികെ പോരുകയും ചെയ്യും.

എന്നാൽ ഇനി അത്തരം ഒരു അവസ്ഥയ്ക്ക് ആവശ്യമില്ല. ഒരു രൂപ പോലും ചെലവില്ലാതെ നമുക്ക് വീട്ടിൽ തന്നെ അടിപൊളി എയർ ഫ്രഷ്ണർ തയ്യാറാക്കാം. ഓറഞ്ച് കഴിച്ച് കഴിയുമ്പോൾ അതിന്റെ ദൂരെ നമ്മൾ പുറത്തേക്ക് കളയുകയായിരിക്കും പലപ്പോഴും ചെയ്യാറുള്ളത് എന്നാൽ കളയുന്നതിനു മുൻപ് നിങ്ങൾ ഇതൊന്നു കണ്ടു നോക്കൂ. അതിനായി ചെയ്യേണ്ടത് ഓറഞ്ചിന്റെ തൊലി എടുത്ത് ഒരു പാത്രത്തിൽ ഇടുക.

അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക രണ്ട് കഷണം കറുവപ്പട്ട ചേർത്തു കൊടുക്കുക ശേഷം നന്നായി അടുപ്പിൽ വച്ച് തിളപ്പിക്കുക നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ചുകൊടുക്കുക ശേഷം നന്നായി തിളപ്പിക്കുക വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി വരുന്നത് വരെ തിളപ്പിക്കേണ്ടതാണ്. അതിനുശേഷം നിങ്ങൾക്ക് ചൂടാറാനായി മാറ്റിവയ്ക്കുക.

കഴിയുമ്പോൾ ഈ വെള്ളം നിങ്ങൾക്ക് ഒരു സ്പ്രേ കുപ്പിയിൽ ആക്കി വയ്ക്കാവുന്നതാണ്. നാളെ കാലത്തേക്ക് ഉപയോഗിക്കണമെങ്കിൽ നിങ്ങൾക്ക് ഇത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് ബാത്റൂം ഫ്രഷ്നർ ആയും അതുപോലെതന്നെ റൂം ഫ്രഷ്നറായും ഒരുപോലെ ഉപയോഗിക്കാം. ഓറഞ്ചിന്റെ തോല് ഉപയോഗിച്ചിട്ടുള്ള എയർ പ്രെശ്നം ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വീട്ടിൽ ചെറിയ പ്രാണികളും പാറ്റകളും വരുന്നത് ഒഴിവാക്കാം. നിങ്ങളും ഇതുപോലെ തയ്യാറാക്കി വെക്കൂ.

Leave a Reply

Your email address will not be published. Required fields are marked *