മഴക്കാലത്ത് തുണി ഉണങ്ങി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. തുണി എത്ര ഉണക്കിയാലും അതിലെ നനവും ദുർഗന്ധവും മാറില്ല. മഴക്കാലത്ത് എത്ര അധികം തുണികൾ ഉണ്ടെങ്കിലും അത് എളുപ്പത്തിൽ ഉണക്കിയെടുക്കുവാനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. ഒരു പെയിൻറ് പാത്രത്തിന്റെ മൂടി എടുക്കുക പ്ലാസ്റ്റിക്കിന്റെ മൂടിയാണ് ഏറ്റവും നല്ലത്. അതിൻറെ ചുറ്റുമുള്ള പൊങ്ങിയിരിക്കുന്ന ഭാഗം മുറിച്ചെടുക്കുക.
ഒരു കത്തിയോ ആക്സോ ബ്ലേഡ് ഉപയോഗിച്ച് എളുപ്പത്തിൽ മുറിച്ചെടുക്കാവുന്നതാണ്. അതിൻറെ നാലു ഭാഗത്തായി ഓരോ ഹോൾ വീതം ഇട്ടു കൊടുക്കണം. നാല് ഓട്ടയിലൂടെയും ഓരോ കയർ വീതം ഇട്ട് കെട്ടിക്കൊടുക്കാവുന്നതാണ്. ഇവ നാലും കൂടി ചേർത്ത് പിടിച്ച് ഒരു കെട്ട് ഇട്ടു കൊടുക്കണം. ഫാനിന്റെ കാറ്റ് കിട്ടുന്ന ഭാഗത്തായി ഇത് തൂക്കിയിടാവുന്നതാണ്. അതിലേക്ക് ഹാങ്ങറുകൾ തൂക്കിയിട്ട് അതിൽ തുണികൾ വിരിച്ചിടാം.
മഴക്കാലം ആകുമ്പോൾ ഇനി തുണി എടുക്കുവാൻ ആയി പുറത്തേക്ക് ഓടേണ്ട ആവശ്യമില്ല. ഇങ്ങനെ വീട്ടിനകത്ത് തന്നെ ഫാനിന്റെ ചുവട്ടിൽ ആയി തുണികൾ ഉണങ്ങാനായി ഇടാം. എത്രയധികം തുണികൾ ഉണ്ടെങ്കിലും ഇത്തരത്തിൽ തയ്യാറാക്കി വീടിനകത്ത് തന്നെ ഉണക്കി എടുക്കാവുന്നതാണ്. വാഷിംഗ് മെഷീനിൽ ഉണക്കിയെടുക്കുന്ന തുണികൾ ആയതുകൊണ്ട് തന്നെ വീടിനകത്ത് വെള്ളം വീഴുകയില്ല.
രാത്രി കിടക്കുന്നതിനു മുൻപായി ഇങ്ങനെ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. രാവിലെ എണീക്കുമ്പോഴേക്കും തുണികൾ എല്ലാം ഉണങ്ങി കിട്ടും. വീടിനകത്ത് വളരെ കുറച്ച് സ്ഥലം മാത്രം ഉള്ളവർക്കും ഈ രീതി ഉപയോഗിച്ച് നോക്കാം. വളരെ ഗുണപ്രദമായ ഇത്തരം ടിപ്പുകൾക്കായി ഈ ചാനൽ സന്ദർശിക്കുക. ഇത് ചെയ്യേണ്ട വിധം മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണൂ.