ബാത്റൂമിലെ ഈ സൂത്രങ്ങൾ നിങ്ങൾ ഇതുവരെ അറിഞ്ഞില്ലേ, ആരും ഞെട്ടിപ്പോകും😱

ബാത്റൂം ക്ലീൻ ചെയ്യുക എന്നത് വീട്ടമ്മമാർക്ക് വളരെ മടിയുള്ള ഒരു കാര്യമാണ്. വളരെ എളുപ്പത്തിൽ കുറച്ചു സമയം കൊണ്ട് കറപിടിച്ച ബാത്റൂം പുതിയതാക്കി മാറ്റുവാൻ ചില ടിപ്പുകൾ അറിഞ്ഞേ മതിയാകൂ. അതിനെക്കുറിച്ചെല്ലാം ഈ വീഡിയോയിൽ വിശദമായി തന്നെ പറയുന്നു. ബാത്റൂം ടൈലുകളിൽ പെട്ടെന്ന് തന്നെ കറ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അത് വളരെ എളുപ്പത്തിൽ കളയുവാനായി ഒരു സൊല്യൂഷൻ തയ്യാറാക്കേണ്ടതുണ്ട്.

നല്ലപോലെ കറപിടിച്ചിട്ടുള്ള ബാത്റൂം ടൈലുകളെല്ലാം ഈ ഒരു സൊലൂഷൻ ഉപയോഗിച്ചുകൊണ്ട് ക്ലീൻ ചെയ്ത് എടുക്കുവാൻ സാധിക്കും. ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുത്ത് അതിലേക്ക് അരക്കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ചു ഉപ്പും ബേക്കിംഗ് സോഡയും കൂടി ചേർത്തു കൊടുക്കണം. പിന്നീട് അതിലേക്ക് ലിക്വിഡ് ഡിഷ് വാഷ് അല്ലെങ്കിൽ ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് കൊടുക്കേണ്ടതാണ്.

ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. കറപിടിച്ച ടൈലുകളിൽ നന്നായി സ്പ്രേ ചെയ്തു കൊടുത്തതിനു ശേഷം ഒരു സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ച് കൊടുത്താൽ മതി. വളരെ പെട്ടെന്ന് തന്നെ ടൈല് പുതിയതായി മാറിക്കിട്ടും. ബാത്റൂമിലെ ബക്കറ്റിലും കപ്പിലും വഴുവഴുപ്പ് ഉണ്ടാകുന്നത് സാധാരണമാണ്.

പൊടിയുപ്പ് ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുത്താൽ വഴുവഴുപ്പ് പൂർണ്ണമായും മാറിക്കിട്ടും. ബാത്റൂമിൽ നമ്മൾ യൂസ് ചെയ്യുന്ന ചെരുപ്പുകളിൽ പെട്ടെന്ന് തന്നെ കരിമ്പൻപുളികൾ വരാറുണ്ട്. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ക്ലോറക്സ് ഒഴിച്ചു കൊടുക്കുക. ആ വെള്ളത്തിലേക്ക് ക്ലീൻ ചെയ്യേണ്ട ചെരുപ്പ് കുറച്ച് സമയമൊക്കെ വയ്ക്കേണ്ടതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണൂ.