എലികളെ തുരത്താൻ ഇതിലും നല്ലൊരു എളുപ്പവഴി വേറെയില്ല, ഇതൊന്നു പരീക്ഷിച്ചു നോക്കൂ…

വീടുകളിൽ എലി പാറ്റ ഉറുമ്പ് എന്നിവയുടെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളുണ്ട്. ഇവയെ തുരത്താനായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ കുട്ടികളുള്ള വീട്ടിൽ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു രൂപ പോലും കാശ് ചിലവില്ലാതെ ഇവയെ തുരത്താനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

ഇതിനായി പഴയ തുണിയുടെ ഒരു കഷണവും കുറച്ചു ഷാമ്പൂവും മതിയാകും. ഒരു പാത്രത്തിൽ കുറച്ചു ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ഒരു സ്പൂൺ മുളകുപൊടി കൂടി ഇട്ടുകൊടുക്കുക. അതിലേക്ക് കുറച്ചു ഷാമ്പു കൂടി ഒഴിച്ചു കൊടുക്കുക. പിന്നെ ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് പാരസെറ്റമോൾ അല്ലെങ്കിൽ ഡോളോയുടെ ടാബ്ലറ്റുകളാണ്. ടാബ്ലറ്റുകൾ പൊടിച്ചിട്ട് വേണം ചേർത്തു കൊടുക്കുവാൻ.

ഇവയെല്ലാം ഒന്നിച്ച് ചേർത്ത് കുറച്ചു വെള്ളവും കൂടി ഒഴിച്ച് യോജിപ്പിക്കുക. ഒരു പ്രത്യേക അളവിൽ ചേർക്കുമ്പോൾ മാത്രമാണ് അതിനുള്ള ഫലം ലഭിക്കുക. എലികൾക്ക് ഏറ്റവും ഇഷ്ടം പഴതുണിയാണ്. ഒരു കഷണം പഴം തുണി എടുക്കുക, അതിലേക്ക് നമ്മൾ ഉണ്ടാക്കി വെച്ച പേസ്റ്റ് ഒരുപോലെ തേച്ചു കൊടുക്കുക. കുറച്ചുസമയം ഫാനിന്റെ ചുവട്ടിലോ വെയിലത്ത് വയ്ക്കുക. ഉണങ്ങിയതിനുശേഷം ചെറിയ ചെറിയ പീസുകൾ ആയി മുറിച്ചെടുക്കുക.

എലി കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഓരോ കഷണം തുണികൾ വീതം വെച്ചു കൊടുക്കുക. ഇതിലെ ഗോതമ്പ് പൊടി എലിയെ ആകർഷിക്കുന്നതിന് വളരെ നല്ലതാണ്. ഇത് കഴിക്കുമ്പോൾ എലികളുടെ വയറ്റിൽ അസിഡിറ്റി ഉണ്ടാവുകയും അവ അവിടെ നിന്ന് ഓടിപ്പോവുകയും ചെയ്യുന്നു. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.