ജനാലകളും വാതിലും വൃത്തിയാക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. കുറച്ചു ദിവസം വൃത്തിയാക്കി ഇല്ലെങ്കിൽ അവയിൽ ആകെ പൊടിപിടിച്ച് വൃത്തിയാക്കുവാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നു. വീടിൻറെ ജനാലകളും വാതിലും ഒറ്റ സെക്കൻഡിൽ വൃത്തിയാക്കി എടുക്കാൻ ഉള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പൊടി പിടിച്ച ജനാലകളും വാതിലുകളും വൃത്തിയാക്കുവാൻ വളരെയേറെ ബുദ്ധിമുട്ടാണ്.
എന്നാൽ അതിനുള്ള നല്ലൊരു വഴി ഈ വീഡിയോയിൽ നിന്ന് തന്നെ മനസ്സിലാക്കാം. ഒരു കപ്പിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ഹാർപിക് ഒഴിച്ചു കൊടുക്കുക. പലരും ചിന്തിക്കുക ക്ലോസറ്റ് കഴുകുന്ന ഹാർപിക് എന്തിനാണ് ഇതിനായി ഉപയോഗിക്കുന്നത് എന്നാകും. പക്ഷേ ഹാർപ്പിക്കിന്റെ ഉപയോഗം അത് മാത്രമല്ല. ഇത്തരം ആവശ്യങ്ങൾക്കും ഹാർപിക് ഉപയോഗിക്കാവുന്നതാണ്.
വെള്ളത്തിൽ നല്ലവണ്ണം ഹാർപിക് മിക്സ് ആക്കിയതിനു ശേഷം ഒരു തുണി അതിൽ മുക്കി പിഴിഞ്ഞെടുക്കുക. അത് ഉപയോഗിച്ച് വേണം ജനലുകളും വാതിലുകളും തുടച്ചെടുക്കുവാൻ. പൊടിയുംകറയും പിടിച്ച ജനലുകളിൽ വെറുതെ തുണിയും വെള്ളവും വെച്ച് തുടച്ചാൽ പോവുകയില്ല. അതിനുള്ള നല്ലൊരു പരിഹാരമാണ് ഹാർപിക് കലക്കിയ വെള്ളം കൊണ്ട് തുടയ്ക്കുന്നത്.
എത്ര അഴുക്കും പൊടിയും പിടിച്ച് ജനലുകൾ ആണെങ്കിലും ഈ രീതിയിൽ തുടച്ചു വൃത്തിയാക്കാവുന്നതാണ്. ജനലുകൾ മാത്രമല്ല അതിലെ ഗ്ലാസും ഇതേ രീതിയിൽ തന്നെ തുടച്ചു വൃത്തിയാക്കാം. വളരെ ഉപകാരപ്രദമായ ഒരു ടിപ്പാണിത്. എല്ലാവർക്കും വീട്ടിൽ ഇത് ഉപയോഗിച്ച് നോക്കാവുന്നതാണ് ഉറപ്പായും നല്ല റിസൾട്ട് തന്നെ ലഭിക്കും. എത്ര പഴകിയ ജനാലകൾ പോലും പുതു പുത്തൻ ആക്കി മാറ്റാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.