കടയിൽ നിന്നും ഇനി റൂട്ടിംഗ് പൗഡർ വാങ്ങിക്കേണ്ട! വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം…

നമ്മൾ പലപ്പോഴും വിചാരിക്കാറുണ്ട് ചെടികൾക്ക് വേര് വരാനുള്ള റൂട്ടിംഗ് ഹോർമോൺ നമുക്ക് തന്നെ ഉണ്ടാക്കാം എങ്കിൽ എത്ര നന്നായിരുന്നു എന്ന്. വീട്ടിൽ വളരെ നാച്ചുറൽ ആയി തന്നെ റൂട്ടിംഗ് ഹോർമോൺ ഉണ്ടാക്കി എടുക്കാം എന്ന കാര്യം പലർക്കും അറിയില്ല. പലരും സിന്തറ്റിക് ഹോർമോണുകൾക്ക് പുറകെയാണ് പോകാറുള്ളത് എന്നാൽ അതിൻറെ ആവശ്യമൊന്നുമില്ല വീട്ടിൽ തന്നെ റൂട്ടിംഗ് ഹോർമോൺ നാച്ചുറലായി തയ്യാറാക്കി എടുക്കാവുന്നതാണ്.

അത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നു. വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് അത് തയ്യാറാക്കാവുന്നതാണ്. ചെടികൾ അവയുടെ വളർച്ചയ്ക്കായി റൂട്ടിംഗ് ഹോർമോൺ തനതായി തന്നെ ഉത്പാദിപ്പിക്കാറുണ്ട്. ഇന്ന് പല കടകളിലും പൊടികളുടെ രൂപത്തിൽ ഇവ ലഭ്യമാണ്. കടകളിൽ നിന്നും ഇത്തരം പൗഡറുകൾ വാങ്ങിച്ചു ഉപയോഗിക്കുമ്പോൾ വിചാരിച്ച ഫലം ലഭിക്കാറില്ല എന്നതാണ് വാസ്തവം.

ഒട്ടുമിക്ക ചെടികളും നമ്മൾ മണ്ണിൽ കുഴിച്ചിട്ടാൽ തന്നെ വേരുകൾ പിടിച്ചു വരുന്നതാണ്. സാധാരണയായി നാട്ടിൻപുറങ്ങളിൽ കാണുന്ന ചെടികൾ സ്വന്തമായി റൂട്ടിംഗ് ഹോർമോൺ ഉത്പാദിപ്പിച്ച് വളരുന്നതാണ്. എന്നാൽ ചില ചെടികൾ വളരണമെന്നുണ്ടെങ്കിൽ, അതിൽ വേര് പിടിക്കണം എന്നുണ്ടെങ്കിൽ റൂട്ടിംഗ് ഹോർമോൺ കൊടുക്കേണ്ടതായി വരുന്നു.

ഇത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് കറ്റാർവാഴ, തേൻ, കറുവപ്പട്ട എന്നീ മൂന്ന് ഘടകങ്ങൾ നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ വളരെ ഈസിയായി ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കറ്റാർവാഴയുടെ ജെല്ലും കറുവപ്പട്ടയുടെ പൊടിയും തേനും കൂടി മിക്സ് ചെയ്തതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് നല്ല ഒരു റൂട്ടിംഗ് പൗഡർ ആയി പ്രവർത്തിക്കും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണൂ.