വീട്ടിൽ പലതരത്തിലുള്ള വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ നമ്മൾ നട്ടുപിടിപ്പിക്കുന്ന വൃക്ഷങ്ങൾ നമുക്ക് ദോഷമാണോ എന്ന് നമ്മൾ പലപ്പോഴും ആലോചിക്കുക ഇല്ല. ചില വൃക്ഷങ്ങൾ നമ്മൾ നട്ടു പിടിപ്പിക്കാതെ തന്നെ വീട്ടിലും പറമ്പിലും ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള ചില ലക്ഷണങ്ങൾ ആ വീടിനും വീട്ടുകാർക്കും ദോഷകരമായി മാറുന്നു.
അവയെ കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. വീടിനടുത്തുള്ള ചില വൃക്ഷങ്ങൾ കുടുംബനാഥന് വളരെ ദോഷകരമായി മാറും. പാലാ, അരയാൽ, അത്തി, പന ഒരു കാരണവശാലും വീടിനു സമീപത്ത് ഉണ്ടാവാൻ പാടുകയില്ല. അത് വീട്ടിലെ ഗൃഹനാഥന് വളരെയധികം ദോഷം ചെയ്യും. സാമ്പത്തികമായി ഒരുപാട് പ്രതിസന്ധികൾ ഉണ്ടാകും. മാനസികമായും ശാരീരികമായും അസ്വസ്ഥതകൾ നേരിടേണ്ടി വരും.
അതുകൊണ്ടുതന്നെ ഈ വൃക്ഷങ്ങൾ നമ്മുടെ പറമ്പിൽ ഉണ്ടെങ്കിൽ തീർച്ചയായും ആ മരം വെട്ടി കളയുക. പന ഒരു കാരണവശാലും വീടിനടുത്തുള്ളത് നല്ലതല്ല. അതിൽ യക്ഷികൾ വാഴുന്നു എന്നാണ് വിശ്വാസം. ഈ മരങ്ങൾ ഉള്ള വീടുകളിൽ എന്നും ദുഃഖങ്ങളും ദുരിതങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ല. അതുപോലെതന്നെ പാല നിങ്ങളുടെ വീടിനടുത്ത് ഉണ്ടെങ്കിൽ മുറിച്ചു കളയുക. അത് വളരെയധികം ദോഷമാണ് ഉണ്ടാക്കുക.
പാരിജാതം നീലകം, ചെമ്പകം തുടങ്ങിയവയൊക്കെ വീടിനടുത്തുവെച്ചു പിടിപ്പിക്കുക. ഇത്തരം ചെടികൾ വീടിനടുത്ത് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലേക്ക് പോസിറ്റീവ് ഊർജ്ജം ഉണ്ടാകും. വീട്ടിലുള്ളവർക്ക് നേട്ടവും ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാവുകയും ചെയ്യും. പലരും നിസ്സാരമായി കാണുന്ന ഈ കാര്യങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.