തുണികൾ കീറിയാൽ പിന്നെ ഉപയോഗിക്കുവാൻ പറ്റില്ല അത്തരത്തിൽ ഒരുപാട് കീറിയ തുണികൾ നമ്മുടെ കൈകളിൽ ഉണ്ടാകും. ചിലരൊക്കെ അത് തുന്നാൻ പോലും മടിച്ച് വലിച്ചെറിയാറാണ് പതിവ്. എന്നാൽ എത്ര കീറിയ തുണിയും എന്ത് തന്നെയായാലും അത് പഴയതുപോലെ മാറ്റിയെടുക്കുവാൻ സാധിക്കും. തുന്നാഥേയും തൈക്കാതെയും ഒട്ടിക്കാതെയും വേഗത്തിൽ കീറിയ തുണികൾ ശരിയാക്കി എടുക്കാനുള്ള നല്ലൊരു സൂത്രമാണ്.
ഈ വീഡിയോയിലൂടെ പറയുന്നത്. ഏതെങ്കിലും കീറിയ തുണി എടുത്തതിനുശേഷം ആ ഭാഗം ചതുര ആകൃതിയിൽ കട്ട് ചെയ്ത് മാറ്റുക. അതിനുശേഷം അതേ തുണിയുടെ കഷ്ണം തന്നെ ആ കീറിയ ഭാഗത്തിന്റെ അത്രത്തോളം എടുക്കുക, പിന്നീട് ഒരു പ്ലാസ്റ്റിക് കവറിന്റെ പീസ് ആ തുണിയുടെ കഷ്ണത്തിന്റെ അത്രയും അളവ് മുറിച്ചെടുക്കുക. തുണി ആദ്യം വെച്ചതിനുശേഷം അതിനു മുകളിലായി പ്ലാസ്റ്റിക്കിന്റെ ഷീറ്റ് കുടി വയ്ക്കുക.
തുണിയുടെ അടിയിലൂടെയാണ് അത് വെച്ചു കൊടുക്കേണ്ടത്. ഇത് അയൺ ബോക്സ് ഉപയോഗിച്ചാണ് അതിൽ പിടിപ്പിക്കാൻ പോകുന്നത്. അതിനായി ഒരു എ ഫോർ ഷീറ്റ് പേപ്പർ തുണിയുടെ മുകളിലായി വയ്ക്കുക. അയൺ ബോക്സ് നല്ലവണ്ണം ചൂടാക്കിയതിനു ശേഷം ആ പേപ്പറിന് മുകളിലായി വെച്ചുകൊടുക്കുക, ഒരു മിനിറ്റിനു ശേഷം ആ തുണി പേപ്പറിന്റെ മുകളിലായി.
നല്ല രീതിയിൽ ഒട്ടിച്ചേർന്നു കാണും. കീറിയ ഭാഗം നമുക്ക് കണ്ടുപിടിക്കാൻ കഴിയാത്തക്കവിധം നല്ല രീതിയിൽ തന്നെ അതിൽ സെറ്റായി ഉണ്ടാകും. സ്റ്റിച്ച് ചെയ്തതിന്റെ അടയാളം പോലും തുണിയിൽ കാണില്ല അത്രത്തോളം പെർഫെക്ട് ആവും. ഏതു തുണി ആണെങ്കിലും ഈ രീതി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.