ഭിത്തിയിലെ സ്കെച്ച് പെൻസിലിന്റെ വരകൾ നിമിഷങ്ങൾക്കുള്ളിൽ മായ്ച്ചു കളയാം, ഈ സൊല്യൂഷൻ മതി👌

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒത്തിരി ടിപ്പുകളാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ഭിത്തികളിൽ സ്കെച്ച് പെൻസിലിന്റെയും മാർക്കറിന്റെയും വരകൾ ഉണ്ടാകും. അതെല്ലാം എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള നല്ല ടിപ്പുകൾ ഈ വീഡിയോയിൽ പറയുന്നു. വളരെ എളുപ്പത്തിൽ തന്നെ ഭിത്തി പെയിൻറ് അടിച്ചത് പോലെ പുതിയതാക്കി മാറ്റുവാൻ സാധിക്കും.

കുട്ടികൾ ഭിത്തികളിൽ വരച്ചു കഴിഞ്ഞാൽ ഒട്ടും തന്നെ ടെൻഷനടിക്കേണ്ട അവർ വരച്ചതിനെക്കാൾ സ്പീഡിൽ നമുക്ക് വായിക്കാൻ സാധിക്കും. ഇതിനായി ഒരു സൊലൂഷൻ തയ്യാറാക്കണം ഒരു ബൗളിൽ കുറച്ചു നാരങ്ങ പിഴിഞ്ഞ് അതിലേക്ക് വെള്ള നിറത്തിലുള്ള ഏതെങ്കിലും പേസ്റ്റ് ചേർത്ത് കൊടുക്കണം. പിന്നീട് അതിലേക്ക് വിമ്മിന്റെ ലിക്വിഡ് കൂടി ചേർത്ത് കൊടുക്കുക.

പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഭിത്തിയിൽ വരച്ച ഭാഗങ്ങളിലേക്ക് തേച്ചുകൊടുക്കുക. ഇങ്ങനെ ചെയ്താൽ ഭിത്തിയിലെ പെയിൻറ് കളയാതെ അതിൻറെ പാടുകൾ മാത്രം തുടച്ചു മാറ്റുവാൻ സാധിക്കും. തുണി ഉപയോഗിച്ച് തുടക്കുമ്പോൾ ആ തുണി നല്ല വൃത്തിയുള്ളതാവണം അല്ലെങ്കിൽ അതിലെ അഴുക്ക് ഭിത്തിയിൽ വീഴും. പേനയുടെ മഷി ഭിത്തിയിൽ ആയാൽ പോകുവാൻ കുറച്ചു ബുദ്ധിമുട്ടാണ്.

എന്നാൽ ഈ ഒരു പേസ്റ്റ് ഉപയോഗിച്ചാൽ വളരെ ഈസിയായി തന്നെ കളയാൻ സാധിക്കും. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന കുക്കറിൽ കറുത്ത കരകൾ വീഴാറുണ്ട്. അത് പൂർണ്ണമായി കളയുവാനും ഈയൊരു സൊല്യൂഷൻ വളരെ നല്ലതാണ്. കുറച്ച് സമയം അത് പുരട്ടി വെച്ചതിനുശേഷം തേച്ച് കഴുകിയാൽ വളരെ എളുപ്പത്തിൽ തന്നെ പൂർണ്ണമായും പോകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.