നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു പൂവാണ് മുല്ല. ഈ പൂവിൻറെ ഗന്ധം ആരെയും ആകർഷിക്കുന്നത് ആകുന്നു. മിക്ക വീടുകളിലും മുല്ലയുടെ വള്ളി ഉണ്ടാകും എന്നാൽ പലപ്പോഴും അതിൽ ഒന്നോ രണ്ടോ പൂക്കൾ മാത്രമേ ഉണ്ടാവാറുള്ളൂ. മുല്ലവള്ളിയിൽ നിറച്ചു പൂക്കൾ ഉണ്ടാകുവാൻ ഒരു കിടിലൻ സൂത്രം ചെയ്യാവുന്നതാണ് അതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്.
കുറ്റി മുല്ലയുടെ ചെടിയാണെങ്കിൽ നല്ല സൂര്യപ്രകാശം ഉള്ള ഭാഗത്ത് വേണം നട്ടുപിടിപ്പിക്കുവാൻ അങ്ങനെ ചെയ്താൽ അതിൽ നിറയെ പൂക്കൾ ഉണ്ടാകും. നമ്മൾ ഒട്ടും തന്നെ ശ്രദ്ധിക്കാതിരുന്നാലും അത്തരത്തിലുള്ള മുല്ല ചെടികളിൽ നിറയെ പൂക്കൾ ഉണ്ടാകും. എന്നാൽ നിറയെ ശിഖരങ്ങൾ ഉണ്ടായിട്ടും പൂക്കൾ കുറയുന്ന അവസ്ഥ കാണാറുണ്ട്. പലപ്പോഴും അത് എന്തുകൊണ്ടാണെന്ന് ആളുകൾക്ക് അറിയാറില്ല.
നമ്മൾ നല്ല രീതിയിലും വളം കൊടുത്തിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതെന്ന് മിക്ക ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം. മുല്ല ചെടിയിൽ പൂക്കൾ ഉണ്ടാവണമെങ്കിൽ നൈട്രജൻ കുറവുള്ള വളങ്ങൾ വേണം മണ്ണിൽ ചേർത്തു കൊടുക്കുവാൻ. കപ്പലണ്ടി പിണ്ണാക്ക് ചേർത്തു കൊടുക്കുകയാണെങ്കിൽ നിറയെ പൂക്കൾ ഉണ്ടാവും. ഗ്രൂ ബാഗിലും ചട്ടിയിലും നട്ടിട്ടുള്ള മുല്ല ചെടികളിൽ അതിൻറെ വേരുകളിൽ നിന്ന് പുതിയ ശിഖരങ്ങൾ മുളച്ചു വരാറുണ്ട്.
ഇത്തരത്തിലുള്ള റണ്ണറുകൾ ചെടിയിൽ ഉണ്ടെങ്കിൽ 40% പോഷകങ്ങളും അതിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. റണ്ണറുകൾ കൂടുതലുള്ള ചെടികളിൽ പൂക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. അത്തരം സന്ദർഭങ്ങളിൽ അവ ചുവട്ടിൽ നിന്ന് തന്നെ കട്ട് ചെയ്തു കൊടുക്കുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണൂ.