ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലുള്ള നടനെ പിടികിട്ടിയോ?? വേഗം പറയൂ….

ആരാധകർക്ക് എപ്പോഴും അവരുടെ പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ വളരെ ഇഷ്ടമാണ്. വളരെ വിരളമായിട്ടാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ ആരാധകർക്ക് മുമ്പിൽ എത്തുന്നത്. അത്തരത്തിൽ മലയാളികൾക്ക് ഏറെ സുപരിചിതനായ ഒരു നടന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ആരാധകരെ എല്ലാം കൗതുകത്തിൽ ആക്കികൊണ്ട് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ പുറത്തുവരുന്നത് മലയാളികളുടെ പ്രിയ നടന്റെ കുട്ടിക്കാല ചിത്രങ്ങളാണ്.

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ നിന്നും താരമേതെന്ന് വളരെ ചുരുക്കം പേർക്കെങ്കിലും മനസ്സിലായിട്ടില്ല. നിരവധി പേരാണ് താഴെക്കാണുന്ന ചിത്രത്തിലെ നടനെ അന്വേഷിച്ച് എത്തുന്നത്. മിമിക്രി ആർട്ടിസ്റ്റ് ആയ് തുടങ്ങി പിന്നീട് മലയാള സിനിമയിലേക്ക് ചുവടുവെച്ച നടന്റെ ബാല്യകാല ചിത്രങ്ങളാണ് ഇത്. അപരൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന നായകനാണ് ജയറാം.

താരത്തിന്റെ ബാല്യ കാല ചിത്രങ്ങൾ ആണ് ആരാധകരെ അമ്പരപ്പിച്ച് പുറത്ത് വരുന്നത്. വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കാനും ആരാധകരുടെ പ്രിയ നടനായി മാറാനും ജയറാമിന് സാധിച്ചു. 90 കളിലെ സിനിമകളിൽ നിറസാന്നിധ്യമായിരുന്നു നടൻ ജയറാം. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, സന്ദേശം, മാളൂട്ടി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

സിനിമയിൽ തിളങ്ങി നിൽക്കുബോൾ ആയിരുന്നു നടി പാർവതിയുമായുള്ള ജയറാമിന്റെ പ്രണയ വിവാഹം നടക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുഗ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് മുന്നേറുകയാണ് താരം. അഭിനയ ജീവിതത്തിൽ ഇപ്പോഴും സജീവമായ ജയറാം പൊന്നിയൻ സെൽവൻ എന്ന തമിഴ് സിനിമയിലണ് ഏറ്റവും പുതിയതായി അഭിനയിച്ചിരിക്കുന്നത്. ആരാധകരിൽ നിന്നും വൻ പ്രതികരണങ്ങളാണ് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *