ആരാധകരെ ശാന്തരാകുവിൻ… ടോവിനോയുടെ പഴയ ബോഡി ബിൽഡിംഗ് ചിത്രങ്ങൾ കണ്ട് കമന്റുകളുമായ് മലയാളികൾ.!!

മലയാള സിനിമയിലെ യുവ നടന്മാരിൽ ഒരാളായ ടോവിനോ തോമസിനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ചെറിയ വേഷങ്ങൾ ചെയ്തു മലയാള സിനിമയിൽ എത്തിപ്പെട്ട ഈ നടനെ ഇരു കൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ടോവിനോ സിനിമാ മേഖലയിൽ തന്നെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയത്.

ടോവിനോ തന്റെ സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങൾ ചെയ്തും നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ ടോവിനോ വെള്ളിത്തിരയിലേക്ക് ചുവടുവെപ്പ് നടത്തുന്നത്. തുടർന്ന് സഹനടനായും നായകനായും ഒട്ടനവധി സിനിമകളിൽ സിനിമകളിൽ അഭിനയിക്കുകയും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. മലയാളിയുടെ പ്രിയ നടൻ ആയതുകൊണ്ട് തന്നെ ഈ താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും ആരാധകർക്കിടയിൽ വളരെ വേഗത്തിൽ തന്നെ ഇടം പിടിക്കാറുണ്ട്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് ടോവിനോയുടെ പഴയ ബോഡി ബിൽഡിംഗ് മത്സരത്തിന്റെ ചിത്രങ്ങൾ. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. മലയാള സിനിമയിലെ യുവനടൻമാരിൽ ഒരാളായ ടോവിനോയുടെ ഈ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആകാംക്ഷയോടെ ആണ് പ്രേക്ഷകർ ചിത്രങ്ങൾ ഏറ്റെടുത്തത്.

ഒരുപാട് വർഷങ്ങൾക്കു മുൻപുള്ള താരത്തിന്റെ ഈ ചിത്രങ്ങൾ കണ്ടപ്പോൾ സന്തോഷത്തിൽ ആവുകയായിരുന്നു ആരാധകർ. ചിത്രങ്ങൾക്ക് താഴെ ഒട്ടനേകം പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഈ ഫോട്ടോ ഇടാൻ കാണിച്ച മനോധൈര്യം എന്നും, ഈ ഫോട്ടോ കലക്കി എന്നും അന്നേ ഫിറ്റ്നസ് പ്രേമി ആയിരുന്നല്ലേ എന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നു. ടോവിനോയുടെ ഈ ചിത്രങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒട്ടനവധി ലൈക്കുകൾ ആണ് ആരാധകർ നൽകി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *