സംപ്രേക്ഷണം ചെയ്ത നാൾ മുതൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ടെലിവിഷൻ പരമ്പരയാണ് സ്വാന്തനം. ഈ പരമ്പരയ്ക്ക് മാത്രമല്ല ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. സ്വാന്തനം എന്ന പരമ്പരയിലെ ഏവരുടെയും പ്രിയ താര ജോഡികളാണ് ശിവനും അഞ്ജലിയും എന്ന് പറയാം. മലയാളി പ്രേക്ഷകരുടെ പ്രിയതാര ജോഡി ആയതിനാൽ തന്നെ ശിവാഞ്ജലി എന്നാണ് ഇവരെ ഏറെ സ്നേഹത്തോടെ മലയാളി പ്രേക്ഷകർ വിളിക്കുന്നത്.
ഈ സീരിയലിൽ അഞ്ജലിയായി വേഷം ചെയ്യുന്നത് ഗോപികയാണ്. ഈ ഒരു പരമ്പരയിലൂടെ നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവമായ ഈ താരത്തിന്റെ പുതിയ വീഡിയോ ആണ് പ്രേക്ഷകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. പാതി പെയ്തു നീ എന്ന മ്യൂസിക് ആൽബത്തിന്റെ ഡബ്ബിങ് ഇടയിൽ വച്ചുള്ള രസകരമായ നിമിഷങ്ങൾ ആണോ വീഡിയോ ആയി ഗോപിക പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ വീഡിയോയിൽ ഗോപികയുടെ കുസൃതികളും ആക്ഷൻ പറഞ്ഞാലേ എനിക്ക് മനസ്സിലാവുള്ളൂ എന്ന് പറയുന്ന ഡയലോഗും ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഈ വീഡിയോ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. ഗോപിക പങ്കുവെച്ച വീഡിയോയിൽ ഡബ്ബ് ചെയ്യാൻ താരം നിൽക്കുന്നതും ഒപ്പം തന്നെ ഈ ആൽബത്തിന്റെ വീഡിയോ പ്ലേ ആകുന്നതും കാണാം.
നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. ഓൾ ദ ബെസ്റ്റ് ചേച്ചി കുട്ടി എന്നും, ഇനിയും ഇതുപോലെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും ആശംസിക്കുന്നുണ്ട്. കൂടാതെ താരത്തിന്റെ വീഡിയോക്ക് അനേകം പേരാണ് ലൈക്കുകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ ഏവരും ഒത്തിരി ആവേശപൂർവ്വമാണ് നടി ഗോപികയുടെ ഈ ആൽബം പുറത്തിറങ്ങാൻ ആയി കാത്തിരിക്കുന്നത്.
View this post on Instagram