സ്റ്റൈലൻ ലുക്കിൽ പുസ്തകം പ്രകാശനം ചെയ്യാൻ എത്തി ജയസൂര്യ.!! ലുക്ക് കണ്ട് കിടിലൻ എന്ന് പറഞ്ഞ് ആരാധകർ.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് ജയസൂര്യ. വളരെ ചെറിയ വേഷങ്ങൾ ചെയ്തു അഭിനയത്തിന് ആരംഭം കുറിക്കുകയായിരുന്നു ഈ നടൻ. ഇപ്പോഴിതാ മലയാള സിനിമ മേഖലയിലെ യുവ നായകന്മാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു. ഓരോ സിനിമകൾ കഴിയും തോറും അഭിനയത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ താരത്തിന് നിഷ്പ്രയാസം സാധിക്കാറുണ്ട്.

ഈ നടന് ലഭിക്കുന്ന ഓരോ കഥാപാത്രവും അതിന്റെ പൂർണ്ണതയിൽ ആരാധകരിലേക്ക് എത്തിക്കാൻ പറ്റുന്ന ഒരാളാണ് ജയസൂര്യ. തന്റെ അഭിനയ മികവിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നടന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരം തങ്ങളുടെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കു വയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.

അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജയസൂര്യ പങ്കുവെക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയുടെ തിരക്കഥ പുസ്തകമാക്കി പ്രകാശനം ചെയ്യുന്ന മനോരമായ നിമിഷങ്ങളാണ് ജയസൂര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ആകാശമായവളെ അനുഭവിച്ചവനും അഭിനയിച്ചവനും അനുഭവിപ്പിച്ചവനും’. ആകാശത്ത് നിന്നുമുള്ള ഒരു പുസ്തക പ്രകാശന കാഴ്ച എന്ന ക്യാപ്ഷനും ഈ ചിത്രങ്ങൾക്ക് താഴെ നൽകിയിരുന്നു.

ധാരാളം പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ ലൈക്കുകളും കമന്റുകളും നൽകി രംഗത്ത് എത്തുന്നത്. വെള്ളം എന്ന സിനിമയിലെ ജയസൂര്യയുടെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള പുരസ്കാരവും സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. അത്രമാത്രം ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ ജയസൂര്യയ്ക്ക് സാധിച്ചു എന്ന് പറയാം. ഇനിയും ഈ നടന്റെ ഇതിലും മികച്ച അഭിനയം കാണാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *