പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് മേഘന രാജ്. വളരെ ചുരുക്കം മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മേഘനയെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മേഘന രാജിന്റെ ഏതൊരു വിശേഷങ്ങളും വാർത്തയും മലയാളികൾക്ക് ഇടയിലും ആരാധകർക്കിടയിലും ഏറെ പ്രചാരം സൃഷ്ടിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് അധികം കാലം നീണ്ടുനിന്നില്ല താരത്തിന്റെ ദാമ്പത്യം. വളരെ പെട്ടെന്നാണ് താരത്തിന്റെ ഭർത്താവ് ചിരഞ്ജീവി സർജ അന്തരിക്കുന്നത്.
തന്റെ മകനെ ഒരു നോക്ക് കാണാൻ പോലും കഴിയാതെ ചീരു ലോകത്തോട് വിട പറയുമ്പോൾ മേഘനയോടൊപ്പം ആരാധകരും അതീവ ദുഃഖിതരായിരുന്നു. ഇന്നും നിറകണ്ണുകളോടെയാണ് ആരാധകർ ചീരുവിനെ ഓർക്കുന്നത്. ചീരുവിന്റെ വേർപാടിന് ശേഷം പൊതു വേദികളിലൊന്നും അതികം സജീവമല്ലാത്ത താരം കുറച്ച് കാലങ്ങൾക്ക് മുൻപാണ് വീണ്ടും പഴയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പിന്നിട് സമൂഹ മാധ്യമങ്ങളിൽ സജീവമായതോടെ നടി മേഘന തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.
അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് മേഘ്ന പങ്കുവെച്ച പുതിയ ചിത്രങ്ങൾ. ചീരുവിന്റെ കറുത്ത ലേഡി അവസാനം വീട്ടിലെത്തി. എനിക്ക് കൃത്യമായി ഇതെങ്ങനെ അനുഭവപ്പെടുന്നു എന്ന് പ്രകടിപ്പിക്കാൻ കഴിയുന്നില്ല. പക്ഷേ ചീരുവിന് ഇത് ലഭിക്കുമ്പോൾ എങ്ങനെയാണ് പ്രതികരിക്കുക എന്നുള്ള ചിത്രം എനിക്ക് മനസ്സിൽ കാണാൻ സാധിക്കും. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. നിങ്ങൾ ആരാണെന്നുള്ള കാര്യത്തിൽ വളരെയധികം സത്യസന്ധത പുലർത്തുന്നതിന് വേണ്ടിയാണ് ഇത്.
ജനങ്ങൾ കൂടുതൽ നിങ്ങളെ സിനിമയ്ക്ക് പുറത്തും സ്നേഹിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ ഇത് അർഹിക്കുന്നത്. ഇപ്പോൾ പോലും അത്ഭുതങ്ങൾ ഞങ്ങൾക്ക് ചുറ്റും നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നിങ്ങനെയായിരുന്നു താരത്തിന്റെ വാക്കുകൾ. ചീരുവിന്റെ ഈ അവാർഡ് ചീരുവിന് വേണ്ടി നടി മേഘനയാണ് ഏറ്റുവാങ്ങിയത്. താരത്തിന്റെ ഈ ചിത്രങ്ങളും വാക്കുകളും പുറത്തുവന്നതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായ് ആയി രംഗത്തെത്തുന്നത്.
View this post on Instagram