കല്യാണിയും സുപ്രിയയും ഒന്നിച്ച് ഒരു ഫ്രെയിമിൽ.!! ലിസി എടുത്ത ചിത്രത്തിന് പരാതിയുമായ് കല്യാണി.

കല്യാണി പ്രിയദർശനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. നസ്രിയക്ക് ശേഷം ക്യൂട്ട്നെസ്സിലൂടെയും വളരെ മികച്ച അഭിനയത്തിലൂടെയും ആരാധകരെ സൃഷ്ടിച്ച നടിയാണ് കല്യാണി പ്രിയദർശൻ. മലയാളികൾക്കിടയിൽ മാത്രമല്ല സൗത്ത് ഇന്ത്യ ഒട്ടാകെ ധാരാളം ആരാധകരെ സ്വന്തമാക്കി എന്ന് നിസംശയം പറയാം. വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടാൻ ഈ താരത്തിന് നിഷ്പ്രയാസം സാധിച്ചു എന്നു പറയാം.

ഒട്ടനേകം ഫോളോവേഴ്സ് ആണ് സമൂഹ മാധ്യമങ്ങളിൽ ഈ നടിക്കുള്ളത്. താരം പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും വളരെ വേഗത്തിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കല്യാണി പോസ്റ്റ് ചെയ്ത സ്റ്റോറി ആണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയക്ക് ഒപ്പം നിൽക്കുന്ന മനോഹരമായ നിമിഷങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്.

എന്റെ അമ്മയാണ് ഈ ചിത്രങ്ങൾ എടുത്തത്. ഒരു മിനിറ്റോളം ഫോൺ കയ്യിൽ പിടിച്ചതിനുശേഷം ആകെ ഒരൊറ്റ ഫോട്ടോയാണ് എടുത്തത്. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആ സമയം കൊണ്ട് കുറച്ച് അധികം ഫോട്ടോകൾ എടുത്തേനെ. ഒരൊറ്റ ഫോട്ടോ കൊണ്ട് എങ്ങനെയാണ് നന്നായിരിക്കുക എന്നിങ്ങനെയുള്ള വാക്കുകളോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഏറെ നാളുകൾക്കു ശേഷം കല്യാണിയെയും സുപ്രിയയും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.

പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി സിനിമ മേഖലയിൽ നിർമ്മാതാവായി തിളങ്ങുന്ന വ്യക്തിയാണ് സുപ്രിയ. അതുകൊണ്ടുതന്നെ ഈ നടിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കല്യാണിയുടെയും സുപ്രിയയുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ സെക്കൻഡുകൾക്കുള്ളിൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. നിരവധി പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *