പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് സംയുക്ത വർമ്മ. മലയാള സിനിമയിൽ നിന്ന് അകന്നു നിന്നാലും ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ് സംയുക്ത എന്ന് നിസംശയം പറയാം. അത്രമാത്രമാണ് താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ സ്വീകരിച്ചിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടുംതന്നെ സജീവമല്ലെങ്കിലും സംയുക്ത എത്തിപ്പെടാറുള്ള പൊതുവേദികളിൽ എല്ലാം തന്നെ ആരാധാകരുടെ ശ്രദ്ധ ഏറെ ആകർഷിക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ ചുരുക്കം ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ഈ താരം കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടിയും സംയുക്തയുടെ ചെറിയമ്മയുമായ ഊർമ്മിള ഉണ്ണി സമ്മാനിച്ച പുതിയ മാല അണിഞ്ഞുള്ള ചിത്രങ്ങളാണ് സംയുക്ത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയുന്നത്. രുദ്രാക്ഷവും അതിനു തൊട്ടു താഴെയായി ബുദ്ധയുടെ ഒരു ലോക്കറ്റും അടങ്ങിയുള്ള ആഭരണം ആണ് ഊർമ്മിള സംയുക്തക്ക് സമ്മാനിക്കുന്നത്.
താരത്തെ അറിയുന്ന ഏവർക്കും സുപരിചിതമായ കാര്യമാണ് നടി സംയുക്തയുടെ ആഭരണങ്ങളോടുള്ള പ്രിയം. പൊതുവേദികളിലും കല്യാണ ചടങ്ങുകളിൽ എല്ലാം തന്നെ താരം എത്തുമ്പോൾ ഏറ്റവും അധികം ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത് താരത്തിന്റെ വ്യത്യസ്തതയാർന്ന ആഭരണങ്ങൾ തന്നെയാണ്. എപ്പോഴും ആഭരണങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരാളാണ് സംയുക്ത എന്ന് നിസംശയം പറയാം. താരത്തിന്റെ ഏതൊരു ചിത്രം എടുത്താലും ആഭരണത്തോടുള്ള കമ്പം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും.
ഹാൻഡ് മെയ്ഡ് ആയി നിർമ്മിച്ച രുദ്രാക്ഷ മാലയാണ് സംയുക്ത ഇപ്പോൾ ധരിക്കുന്നത്. രുദ്രാക്ഷമാലയോടും ആന്റിഖ് കളക്ഷനുകളോടും പ്രത്യേക പ്രിയമാണ് ഈ താരത്തിനുള്ളത്. സംയുക്തയുടെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. കൂടാതെ നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. ഒരു സമയത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നവ്യ, മഞ്ജുവാര്യർ എന്നിവർ അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയത് പോലെ സംയുക്തയുടെയും തിരിച്ചുവരായാണ് മലയാളികൾക്ക് കാത്തിരിക്കുന്നത്.