പച്ച പപ്പായ ഉപയോഗിച്ച് ഉപ്പേരി വയ്ക്കുന്ന വരും അച്ചാർ ഉണ്ടാക്കുന്ന വരും ധാരാളമാണ്. എന്നാൽ പച്ച പാപ്പക്കായ ഇതുപോലെ ഒരു കറിവെച്ചാൽ കോഴിക്കറി പോലും മാറി നിൽക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനുവേണ്ടി ഒരു മൺചട്ടി എടുത്ത് ചൂടാക്കി അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് പപ്പായ ഒരു മീഡിയം വലുപ്പത്തിൽ അരിഞ്ഞ് ഇട്ടുകൊടുക്കുക. അതിനുശേഷം ചെറുതായി വാട്ടിയെടുക്കുക. അതിനുശേഷം മാറ്റിവയ്ക്കുക.
അടുത്തതായി അതേ എണ്ണയിലേക്ക് തേങ്ങ കൊത്ത് ഇട്ടു കൊടുത്ത് വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. അടുത്തതായി നാല് വലിയ വെളുത്തുള്ളി, ഒരു വലിയ പ്രശ്നമെങ്കിൽ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. വെളുത്തുള്ളിയും ഇഞ്ചിയും മൂത്തു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക. അതിനുശേഷം നന്നായി മൂപ്പിച് പകർത്തി വയ്ക്കുക.
അതിനുശേഷം നേരത്തെ വറുത്തുവെച്ച് തേങ്ങാക്കൊത്തും കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ചൂടായ എണ്ണയിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് ഞാൻ ഇളക്കി വാട്ടിയെടുക്കുക. നാളെ പാടി വരുമ്പോൾ അതിലേക് അര സ്പൂൺ മഞ്ഞൾപ്പൊടി. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്ത് കൊടുക്കുക. പടിയുടെ പച്ചമണം മാറി വരുമ്പോൾ ഒരു സ്പൂൺ മല്ലിപ്പൊടിയും ചേർക്കുക .
അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് കൊടുത്തു നന്നായി വേവിച്ചെടുക്കുക. അതിനുശേഷം പപ്പായ ചേർത്തുകൊടുത്തത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക . ശേഷം കറിയ്ക്ക് ആവശ്യമായ വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. അതിനുശേഷം കറി ചെറുതായി കുറുകി എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.