സൗന്ദര്യവർദ്ധനവിനും കേശവർദ്ധനയ്ക്കും വേണ്ടി സ്ത്രീകൾ ഒരുപാട് ഉപയോഗിക്കുന്ന ഒരു ചെടിയാണ് കറ്റാർവാഴ. എന്നാൽ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന അത്ഭുത ഗുണങ്ങളെപ്പറ്റി കൂടുതൽ അറിയാം. വൈറ്റമിൻ ധാതുക്കൾ അമിനോ ആസിഡുകൾ തുടങ്ങി 75ൽ പരം ഘടകങ്ങൾ അടങ്ങിയ ഒരു ചെടിയാണ് കറ്റാർവാഴ. കറ്റാർവാഴ ജ്യൂസ് അടിച്ചു കുടിക്കുന്നത് കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
അതുപോലെ ദഹന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് കറ്റാർവാഴ. അതുപോലെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കുവാൻ കറ്റാർവാഴയിൽ നിന്ന് അതിന്റെ ജെല്ല് മാത്രം എടുത്ത് രാത്രിയും പകലും മുഖത്ത് തേച്ചു പിടിപ്പിച്ച ഒരു അഞ്ചുമിനിറ്റിനു ശേഷം കഴുകി കളയുക. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ആണ് ഇതിന് സഹായിക്കുന്നത്.
മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും വരണ്ട ചർമത്തിനും ഇത് വലിയ പരിഹാരമാണ്. കറ്റാർവാഴയുടെ ജെല്ല് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കറ്റാർവാഴ മുറിക്കുമ്പോൾ അതിൽനിന്നും ഒരു മഞ്ഞ നിറത്തിലുള്ള ദ്രാവകം പുറത്തേക്ക് വരും അത് പൂർണമായി നീക്കം ചെയ്തതിനുശേഷം മാത്രം ഉപയോഗിക്കാവുന്നതാണ്.
ശരീരത്തിന് ഉണ്ടാകുന്ന മുറിവുകൾ പൊള്ളിയതിന്റെ പാടുകൾ എന്നിവ നീക്കം ചെയ്യുന്നതിന് കറ്റാർവാഴയുടെ ജെല്ല് വളരെ വലിയ ഒറ്റമൂലിയാണ്. അതുപോലെ തന്നെ വായനാറ്റം, വായിപ്പുണ്ണ് എന്നിവ ഇല്ലാതാക്കുന്നതിന് കറ്റാർവാഴയുടെ നീര് വളരെയധികം സഹായിക്കുന്നു. ഇതുപോലെയുള്ള ആരോഗ്യ ഗുണങ്ങൾക്ക് വേണ്ടി കറ്റാർവാഴ എല്ലാവരുടെ വീട്ടിലും വച്ചുപിടിപ്പിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.