ചിത്രത്തിലെ കൊച്ചു മിടുക്കൻ ആരെന്ന് മനസ്സിലായോ?? മലയാളികളുടെ യുവനടനെ തിരിച്ചറിഞ്ഞെങ്കിൽ ഉത്തരം പറയൂ.

എക്കാലത്തും മലയാളികൾ അവരുടെ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണ് പ്രത്യേകിച്ച് ബാല്യകാല ചിത്രങ്ങൾ. പ്രേക്ഷകർ സ്നേഹിക്കുന്ന അഭിനേതാക്കളുടെ ചെറുപ്പത്തിൽ അവർ എങ്ങനെ ആയിരുന്നു എന്ന് അറിയാൻ വളരെയധികം ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ സമൂഹം മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് ആരാധകരുടെ ഇഷ്ട നായകന്റെ ചിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ചിത്രത്തിൽ നിന്ന് തന്നെ പലർക്കും താരം ഏതെന്ന് തിരിച്ചറിയാൻ സാധിച്ചില്ല.

മലയാള സിനിമയിലെ ഇവനടനായ ഉണ്ണിമുകുന്ദന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. സീടൻ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് ആദ്യമായി ഉണ്ണി മുകുന്ദൻ അഭിനയം ആരംഭിക്കുന്നത്. തുടർന്ന് ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളികൾക്ക് മുൻപിൽ എത്തുകയായിരുന്നു. ബാങ്കോക്ക് സമ്മർ, മല്ലൂസിംഗ്, തൽസമയം ഒരു പെൺകുട്ടി തുടങ്ങിയവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ. മല്ലൂസിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിമുകുന്ദനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങുന്നത്.

പിന്നീട് താഴത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തന്റെ പരിശ്രമങ്ങളിലൂടെയും കഴിവുകളിലൂടെയും മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു ഉണ്ണി മുകുന്ദൻ. ഒട്ടനേകം ആരാധകരെയാണ് താരം തന്റെ അഭിനയത്തിലൂടെ സ്വന്തമാക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ അന്യഭാഷകളിലും അഭിനയിച്ച പ്രേക്ഷകശ്രദ്ധ നേടുകയും ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ ഈ നടൻ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ മാളികപ്പുറം എന്ന് സിനിമയുടെ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് ഉണ്ണി മുകുന്ദൻ. ഈ സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *