ഭക്ഷണപദാർത്ഥങ്ങളിൽ എല്ലാം നാം ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരു ഇലയാണ് പുതിന. എന്നാൽ രുചി കൂട്ടുക മാത്രമല്ല ഇതിന്റെ ഗുണങ്ങൾ ആയിട്ടുള്ളത്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു മരുന്ന് കൂടിയാണ് പുതിന. ഇതിന്റെ ഇലയിൽ പച്ച കർപ്പൂരത്തിന്റെ ഗുണങ്ങൾ ഉള്ളതിനാൽ കഫക്കെട്ട് തലവേദന മുതലായ രോഗങ്ങൾക്ക് ഇത് ഉപയോഗിച്ചുവരുന്നു. വയറിൽ ഉണ്ടാകുന്ന സ്തംഭനം, ഗ്യാസ് അസ്വസ്ഥതകൾക്ക്പുതിനയില വളരെ നല്ലതാണ്.
ഇലകളിൽ ധാരാളം കാൽസ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കായിക അധ്വാനം ചെയ്യുന്നവർക്ക് ഇത് വളരെ നല്ലതാണ്. അതുപോലെ തന്നെ വായിൽ ഉമിനീര് തെളിയുന്നത് ഇല്ലാതാക്കുന്നതിന് പുതിനയുടെ ഇലവായിലിട്ട് ചവച്ചാൽ മാത്രം മതി. അതുപോലെ ഗർഭകാലത്ത് ഉണ്ടാകുന്ന ഛർദ്ദിക്ക് പുതിനയിലയുന്ന നാരങ്ങാനീരും തേനും ചേർത്ത് ഒരു ഏഴുദിവസം തുടർച്ചയായി കഴുകുകയാണെങ്കിൽ ശർദി പെട്ടെന്ന് തന്നെ ഇല്ലാതാകും.
അതുപോലെ തന്നെ തലവേദന ഉണ്ടാകുമ്പോൾ പുതിനയിലയും ചെറുനാരങ്ങാനീരും ചേർന്ന് അരച്ച് നെറ്റിയുടെ ഇരുവശങ്ങളിലുമായി ഇടുക. അതുപോലെ തന്നെ പല്ലുവേദന അനുഭവപ്പെടുമ്പോൾ പുതിനയുടെ നീരെടുത്ത് പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്ത് വെക്കുക. വളരെ പെട്ടെന്ന് തന്നെ വേദനയ്ക്ക് ശമനം ഉണ്ടാകും.
അതുപോലെ പുതീനയിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ എന്ന ഘടകം വായനാറ്റം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ വായിൽ ഉണ്ടാകുന്ന മോണ വീക്കം, പല്ലുവേദന എന്നിവക്കെല്ലാം പുതീന നല്ലൊരു മാർഗമാണ്. അതുപോലെ കാലുവേദന അനുഭവപ്പെടുമ്പോൾ പുതിന ഇലയും ഉലുവയും ചേർത്ത് അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടി കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ശതമാനം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.