ഒന്ന് തൊട്ടുനോക്കുമ്പോൾ തന്നെ ഇലകൾ കൂമ്പി വാടിപ്പോകുന്ന ഈ തൊട്ടാവാടി ഒരു നിസ്സാരക്കാരനല്ല. വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയ ഈ ചെടിയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഇതിന്റെ ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് ചെറുതായി മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശ ഉള്ളതിനാൽ അവ വെള്ളം സ്വീകരിച്ച് വിയർപ്പ് ഇരിക്കും. ഈ വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങിപ്പോകുന്നു. ഇലകൾ സ്പർശനത്തിന് നേരെ പ്രതികരിക്കുന്നവയാണ്.
നമ്മൾ തൊട്ടാവാടിയുടെ ഇലയിലേക്ക് തൊടുമ്പോൾ കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറിപ്പോകുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇതിന്റെ ഇലകൾ ചുരുങ്ങിപ്പോകുന്നു. എന്നാൽ അല്പസമയത്തിനു ശേഷം ഇവ പൂർവ്വ സ്ഥിതിയിലും ആവുന്നു. ബാഹ്യ വസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗതയിലാണ് ഇതിന്റെ ഔഷധഗുണങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയുന്നത്. ശരീരത്തിൽ ബാഹ്യ വസ്തുക്കൾ കൊണ്ടുണ്ടാകുന്ന പലതരത്തിലുള്ള അലർജികൾക്കും തൊട്ടാവാടി വളരെ നല്ല മരുന്നാണ്.
ആയുർവേദ വിധിപ്രകാരം വ്രണം, ശ്വാസ വൈഷമ്യം എന്നിവയ്ക്ക് വളരെ നല്ല മരുന്നാണ്. രക്തശുദ്ധി കഫം ഇല്ലാതാക്കാൻ എന്നിവയ്ക്കും ഉപയോഗിക്കുന്നു. കൂടാതെ പ്രമേഹ രോഗമുള്ളവർക്കും ഒരു ഉത്തമം മരുന്നാണ് തൊട്ടാർവാടി. അതുപോലെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നു. തൊട്ടാർവാടിയുടെ വേര് അരച്ച് പുരട്ടുന്നത് മുറിവിനും ചതവിനും വളരെ നല്ല മരുന്നാണ്.
അതുപോലെ ഇതിന്റെ ഇല വെള്ളം ചേർക്കാതെ അരച്ച് പുരട്ടുകയാണെങ്കിൽ ശരീരത്തിന് ഉണ്ടാകുന്ന മുറിവുകൾ പെട്ടെന്ന് തന്നെ ഉണങ്ങാൻ സാധിക്കും. ശരീരത്തിലെ ഞരമ്പുകളുടെ ശക്തി വർദ്ധിക്കുന്നതിന് തൊട്ടാർവാടി സമൂലം അരച്ച് കഞ്ഞി വെച്ച് കഴിക്കുകയാണെങ്കിൽ വളരെയധികം ഉപകാരപ്രദമാണ്. അതുപോലെ തന്നെ തൊട്ടാവാടിയുടെ ഇലയുടെ നീര് എടുത്ത് എണ്ണ കാച്ചി തേക്കുകയാണെങ്കിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന അലർജികൾ ഇല്ലാതാക്കാൻ സാധിക്കും. അപ്പോൾ ഇത്രയേറെ ഗുണങ്ങൾ ആണ് തൊട്ട വാടിയിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.