മിക്കവാറും എല്ലാ വീടുകളിലും കാണാവുന്ന ഒരു ചെടിയാണ് തുളസിച്ചെടി. സാധാരണയായി വീട്ടുവൈദ്യത്തിൽ പ്രധാനമായും ഉപയോഗിച്ച് വരുന്ന ഒരു ചെടി കൂടിയാണിത്. കൊതുക് ശല്യത്തെ ഇല്ലാതാക്കാൻ വീടിന്റെ പരിസരങ്ങളിൽ തുടർച്ച ചെടി വളർത്തുന്നത് വളരെ നല്ലതാണ്. കൂടാതെ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന പെട്ടെന്നുണ്ടാകുന്ന പനിയെ ഇല്ലാതാക്കാൻ തുളസിയുടെ നീര് വളരെയധികം സഹായിക്കും.ശ്വാസകോശ രോഗങ്ങൾ മഞ്ഞപ്പിത്തം മലേറിയ തുടങ്ങിയ രോഗങ്ങൾക്കും വളരെയധികം ഫലപ്രദമാണ്.
തുളസിനീർ ദിവസവും പതിവായി കഴിക്കുകയാണെങ്കിൽ ഓർമ്മശക്തിയെ വർധിപ്പിക്കുന്നതിന് വളരെ ഉപകാരം ചെയ്യുന്നു. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ദിവസവും നൽകുക. തൊണ്ടവേദന, തൊണ്ട വ്രണം തുടങ്ങിയ രോഗങ്ങൾക്ക് തുളസിയില വെറുതെ ചവച്ചു കഴിക്കുക. അല്ലെങ്കിൽ തുളസിയില ഇട്ടു തിളപ്പിക്കുന്ന വെള്ളം ഗാർഗൽ ചെയ്യുകയോ ചെയ്യുക തുളസിനിയിൽ ഇഞ്ചിനീരും ചേർത്ത് കഴിക്കുന്നത് ആസ്ത്മ രോഗത്തിന് വലിയ പരിഹാരമാണ്.
തുളസിയില കാപ്പി ഇട്ട് കുടിക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. അതുപോലെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നു കൂടാതെ തുളസിയിലെ നീര് കണ്ണിൽ പുരട്ടുന്നത് കണ്ണിന്റെ ആരോഗ്യത്തിനുംനല്ല കാഴ്ചയും ഗുണം ചെയ്യുന്നു. വൈറ്റമിൻ എയുടെ കുറവുമൂലം ഉണ്ടാകുന്ന നിഷാന്തത പരിഹരിക്കുന്നതിന് തുളസി നീര് പുരട്ടുക.
പുഴുക്കടി വെള്ളപ്പാണ്ട് തുടങ്ങിയ ചർമ്മത്തിന് ബാധിക്കുന്ന രോഗങ്ങൾക്ക് തുളസിയില അരച്ച് പുരട്ടുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് തുളസിനീരും മഞ്ഞളും ചേർത്ത് മുഖത്ത് പുരട്ടി 5 മിനിറ്റിനു ശേഷം കഴുകി കളയുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാകുന്നത് കാണാൻ സാധിക്കും. തുളസി ഇഞ്ചിയും ചേർത്ത് കഴിക്കുകയാണെങ്കിൽ കുട്ടികളിൽ ഉണ്ടാകുന്ന ഛർദ്ദി ഇല്ലാതാക്കാം. അപ്പോൾ ഇത്രയേറെ ഗുണങ്ങളാണ് തുളസിയിൽ അടങ്ങിയിരിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.