ഇപ്പോൾ മിക്കവാറും എല്ലാ വീടുകളിലും ഗ്യാസ് അടുപ്പുകൾ ആയിരിക്കും ഉണ്ടായിരിക്കുന്നത്. വിറകടുപ്പുകളിൽ വീട്ടമ്മമാർ വെക്കാൻ മടിക്കുന്നത് പാത്രങ്ങൾ കരിപിടിച്ചു പെട്ടെന്ന് കേടുവരുന്നു എന്നുള്ളതുകൊണ്ടാണ്. വിറകടുപ്പിൽ വച്ച് ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഉണ്ടാക്കുന്ന കരി കളയുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. കുറച്ചു വൃത്തിയാക്കി എടുക്കുന്നത് ധാരാളം അധ്വാനവും വേണ്ടിവരുന്നു.
കൂടാതെ ഉരച്ചു വൃത്തി ആക്കുമ്പോൾ പാത്രത്തിന്റെ ഭംഗിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അതിനൊരു പരിഹാരം പരിചയപ്പെടാം. അതിനുവേണ്ടി ചെയ്യേണ്ടത് ഇത്രമാത്രം പാത്രങ്ങൾ വയ്ക്കുന്നതിനു മുൻപായി പാത്രത്തിന്റെ പുറംഭാഗം മുഴുവനായി വെളിച്ചെണ്ണയോ എണ്ണയോ തേച്ച് കൊടുക്കുക. അതിനുശേഷം അടുപ്പിൽ വെച്ച് പാത്രം ഉപയോഗിക്കുക.
പാത്രം ഉപയോഗിച്ചതിനു ശേഷം ഉണ്ടാകുന്ന കരിയെല്ലാം ഒരു പേപ്പർ ഉപയോഗിച്ച് തുടക്കുക. വളരെ എളുപ്പത്തിൽ തന്നെ കരിയെല്ലാം പോകുന്നത് കാണാൻ സാധിക്കും. പേപ്പർ കൊണ്ട് കരി എല്ലാം തുടച്ചു മാറ്റിയതിനുശേഷം സാധാരണ സോപ്പ് ഉപയോഗിച്ച് പാത്രം കഴുകുക. ഏതുതരം പാത്രമായാലും ഈ രീതിയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്.
പാത്രങ്ങളും അലുമിനിയം പാത്രങ്ങളും ഒരുപോലെ തന്നെ ഈ രീതി ഉപയോഗിച്ച് വൃത്തിയാക്കാം. കൂടാതെ സ്റ്റീൽ കുക്കറുകളും അലുമിനിയം കുക്കറുകളും ഇതുപോലെ ചെയ്താൽ ധൈര്യമായി ഇനി അടുപ്പിൽ വയ്ക്കാം. ഇനി ഒരു വീട്ടമ്മമാരും അടുപ്പിൽ പാത്രങ്ങൾ വച്ചാൽ വൃത്തികേട് ആകും എന്ന ബുദ്ധിമുട്ട് ആലോചിക്കേണ്ട കാര്യമില്ല. എല്ലാവരും ഇതുപോലെയുള്ള വ്യത്യസ്തമായ സൂത്രം ഇന്നു തന്നെ പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.