സദ്യയിൽ എല്ലാം വിളമ്പുന്ന രുചികരമായ ഇഞ്ചി കറി വീട്ടിൽ തയ്യാറാക്കാം. ഇതുപോലെ ഒരു ഇഞ്ചിക്കറി മാത്രം മതി ചോറുണ്ണാൻ. ഈ ഇഞ്ചി കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു വലിയ കഷണം കായം നന്നായി വറുത്തെടുത്ത് മാറ്റിവെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
അതിനുശേഷം ഇഞ്ചി കറിക്ക് എത്രയാണോ ഇഞ്ചി എടുക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് എടുത്ത് ചെറിയ കഷണങ്ങൾ ആക്കി കൊടുക്കുക. അതിനുശേഷം ഇഞ്ചി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ നന്നായി വറുത്തെടുക്കുക. ശേഷം കോരി മാറ്റി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറിയ തരികളോട് കൂടി പൊടിച്ചെടുക്കുക . അതെ എണ്ണയിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ആരോ പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്തു കൊടുത്തു മൂപ്പിക്കുക.
ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് നേരത്തെ വറുത്തുവെച്ച കായം ചെറിയ കഷണങ്ങളാക്കി ചേർത്ത് കൊടുക്കുക. അതിനുശേഷം നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന ഇഞ്ചി പൊടിച്ചെടുത്തത് ചേർത്തു കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. കറിയിലേക്ക് ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം നന്നായി കുറുക്കി എടുക്കുക. അതിലേക്ക് അര ടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക. വീണ്ടും നല്ലതുപോലെ ഇളക്കി അതിനുശേഷം പകർത്തി വയ്ക്കുക. അതിലേക്ക് കടുകും വറ്റൽമുളകും കറിവേപ്പിലയും വറുത്ത് താളിച്ച് ചേർത്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.