നിങ്ങൾക്ക് പ്രമേഹം ബിപി pcod തുടങ്ങിയ രോഗങ്ങൾ വരാനുള്ള കാരണം ഇതാണ്…

ഇന്ന് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അമിതവണ്ണം. ഇതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്ന മറ്റു പല രോഗങ്ങളും ഉണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, pcod, മദ്യപാന ഇതര രോഗങ്ങൾ. പൊതുവേ ഈ രോഗങ്ങൾക്കുള്ള കാരണം പാരമ്പര്യമായിട്ടുള്ള ജനിതക മാറ്റങ്ങളാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ നമ്മുടെ ചുറ്റുപാടുമുള്ള മാറ്റങ്ങൾ പോലും ഇതിന് കാരണമാകുന്നു.

ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളതും ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം കൂടുതൽ ആളുകൾ മരണമടയുന്നതും ഇന്ത്യയിലാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പഠനം നടത്തിയതിലൂടെ മനസ്സിലാക്കിയത് പ്രധാന കാരണം ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. ശരീരത്തിനുള്ള ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഹോർമോൺ ആണ്ഇൻസുലിൻ.

നമ്മൾ കഴിക്കുന്ന ഭക്ഷണം ഊർജ്ജമായി മാറണമെങ്കിൽ അത് കോശങ്ങളിലേക്ക് പ്രവേശിക്കണം. പ്രോട്ടീനും ഫാറ്റും എളുപ്പത്തിൽ കോശത്തിന്റെ അകത്തേക്ക് ചെല്ലുന്നു. രക്തത്തിൽ ഉണ്ടാകുന്ന ഗ്ലൂക്കോസ് ഇൻസുലിൻ വഴിയാണ് കോശങ്ങളുടെ ഉള്ളിലേക്ക് കയറി ഊർജ്ജമായി മാറുന്നത്. എന്നാൽ ചില സാഹചര്യങ്ങൾ കൊണ്ട് ഈ പ്രവർത്തനം നടക്കുന്നില്ല. ഇതുമൂലം പ്രമേഹം പോലുള്ള പല ജീവിതശൈലി രോഗങ്ങളും വരുന്നു. ശരീരത്തിലെ അവയവങ്ങൾക്ക് ചുറ്റും ഉണ്ടാവുന്ന കൊഴുപ്പ് .

ഈൻസുലിന്റെ ഉൽപാദനം കുറയ്ക്കുകയും അതുമൂലം അമിതവണ്ണവും പൊണ്ണത്തടിയും കൂടുകയും ചെയ്യുന്നു. ദിവസേന വ്യായാമം ചെയ്യുന്നവരിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ല. എന്നാൽ ചിട്ടയായ ഭക്ഷണരീതിയും വ്യായാമവും ഇല്ലാത്തവരിൽ ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയാണെങ്കിൽ ഒട്ടനവധി രോഗങ്ങളിൽ നിന്നും മുക്തി നേടാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക….

Leave a Reply

Your email address will not be published. Required fields are marked *