നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് കറ്റാർവാഴ. സൗന്ദര്യവർദ്ധനവിനും കേശവർദ്ധനവിനും ആണ് സാധാരണയായി കറ്റാർവാഴ ഉപയോഗിച്ച് വരാറുള്ളത്. എന്നാൽ അതുമാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ഈ ചെടിക്ക് ഉണ്ട്. ആയുർവേദത്തിലും ഹോമിയോപതിയിലും നിരവധി രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഒരു ചെടിയാണ് കറ്റാർവാഴ. കറ്റാർവാഴയിൽ ധാരാളം അമിനോ ആസിഡുകൾ, ധാതുക്കൾ, ഇരുമ്പ് മാംഗനീസ് കാൽസ്യം സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്, പ്രമേഹം, ആർത്രൈറ്റിസ് , അമിത കൊളസ്ട്രോൾ കുഴിനഖം തുടങ്ങിയ അസുഖങ്ങൾക്ക് കറ്റാർവാഴയുടെ നീര് വളരെയധികം ഉപകാരപ്രദമാണ്.
ഇത് നല്ലൊരു ആന്റിഓക്സിഡന്റ് കൂടിയാണ്. കൂടാതെ ബാക്ടീരിയ പൂപ്പൽ എന്നിവയെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചർമ്മത്തിന്റെ സ്വാഭാവികമായ സൗന്ദര്യത്തെ നിലനിർത്തുന്നതിന് കറ്റാർവാഴയുടെ നീര് വളരെയധികം സഹായിക്കുന്നു. കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറമില്ലാതാക്കാൻ കറ്റാർവാഴയുടെ ജെല്ല് ഉപയോഗിക്കുന്നു. കണ്ണിന്റെ താഴെ ഓട്ടം കുറയുന്നതിനേയും ഉറക്കമില്ലായ്മയും കാരണമാണ് കറുപ്പ് നിറം ഉണ്ടാക്കുന്നത് അതില്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കുന്നു.
അതുപോലെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാൻ കറ്റാർവാഴയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ സഹായിക്കുന്നു. അതുപോലെ ഇതിന്റെ ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും ഒക്കെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. മലബന്ധം ഇല്ലാതാക്കുന്നതിനും ശരീരത്തിൽ ജലത്തിന്റെ അളവ് നിലനിർത്തുന്നതിനും അതുപോലെ കരളിന്റെ നല്ല പ്രവർത്തനത്തിനും കറ്റാർവാഴ വളരെ സഹായിക്കുന്നു. അതുപോലെ വായുടെ ആരോഗ്യത്തിന് കറ്റാർവാഴയുടെ ജ്യൂസ് കവിൾക്കൊള്ളുന്നത് വളരെ നല്ലതാണ്.
ഇത് മോണയിൽ നിന്നുണ്ടാകുന്ന അമിത രക്തസ്രാവത്തെ തടയുന്നു. അതുപോലെ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ പല്ലിൽ ഉണ്ടാകുന്ന കറകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. നെഞ്ചിരിച്ചിൽ, പുളിച്ച് തീട്ടൽ, എന്നിവയ്ക്ക് കറ്റാർവാഴയുടെ ജ്യൂസ് വളരെ നല്ലതാണ്. ചർമ്മത്തിന്റെ പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിലുകൾ ഇല്ലാതാക്കാൻ കറ്റാർവാഴയുടെ നീരുപയോഗിച്ച് വരുന്നു. പ്രാണികൾ കടിച്ചുണ്ടാകുന്ന ചൊറിച്ചലുകൾ ഇതു മൂലം ഇല്ലാതാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.