പ്ലാസ്റ്റിക് കുപ്പികൾ കളയുന്നതിനു മുൻപ് വീഡിയോ തീർച്ചയായും കാണുക. ഇതുകൊണ്ടുള്ള ഉപയോഗങ്ങൾ അറിഞ്ഞാൽ നിങ്ങൾ തീർച്ചയായും ഞെട്ടും. | Waste Plastic Bottle Useful Tip

Waste Plastic Bottle Useful Tip: എല്ലാ വീടുകളിലും തന്നെ ഉപയോഗിക്കാതെ ഇരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടായിരിക്കും. സാധാരണയായി നാം അത് ഉപയോഗം കഴിഞ്ഞാൽ കളയുകയാണ് പതിവ്. ഇനി അത്തരത്തിലുള്ള കുപ്പികൾ ഉണ്ടെങ്കിൽ ആരും കളയാതിരിക്കുക. അതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ആദ്യം തന്നെ എല്ലാവരുടെ വീട്ടിലും പച്ചമുളക് വാങ്ങി ഫ്രിഡ്ജിൽ കുറച്ചുനാൾ സൂക്ഷിച്ചു വക്കാറുണ്ടായിരിക്കും.

ഇനി പച്ചമുളക് വാങ്ങുമ്പോൾ ഇതുപോലെയുള്ള കുട്ടികളിൽ സൂക്ഷിച്ചു വയ്ക്കാം. അതിനായി കുപ്പിയുടെ വായഭാഗത്ത് നിന്ന് താഴെയായി വട്ടത്തിൽ മുറിച്ചു മാറ്റുക. അതിനുശേഷം കുപ്പിയുടെ വായഭാഗം ഉള്ള മുറിച്ചെടുത്ത ഭാഗത്ത് താഴെയായി കത്രിക ഉപയോഗിച്ചുകൊണ്ട് ചെറിയ കട്ടിങ് ചെയ്തെടുക്കുക. ശേഷം മുറിച്ചെടുത്ത കുപ്പിയുടെ ഉള്ളിലേക്ക് ആവശ്യത്തിന് പച്ചമുളക് ഇട്ടുകൊടുക്കുക.

അതിനുശേഷം കട്ടിങ് ചെയ്ത ഭാഗം കൊണ്ട് കുപ്പി മൂടി വെക്കുക. അതിനുശേഷം ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിന്റെ ഉള്ളിൽ സ്ഥലം ലാഭിക്കാൻ ഇതുപോലെയുള്ള ചെറിയ ട്രിക്കുകൾ ചെയ്തു നോക്കാവുന്നതാണ്. ഇതേ രീതിയിൽ തന്നെ ചെറുനാരങ്ങയും സൂക്ഷിച്ചു വയ്ക്കാം. കുപ്പിയിൽ ഇട്ടു വയ്ക്കുന്നതിനു മുൻപായി ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ചെറുനാരങ്ങ പൊതിയുക.

അതിനുശേഷം കുപ്പിയിൽ ഇട്ട് സൂക്ഷിക്കുക. കുറെനാൾ കേടുവരാതെ സൂക്ഷിച്ചു വയ്ക്കാൻ ഈ മാർഗ്ഗത്തിലൂടെ സാധിക്കും. എല്ലാ വീട്ടമ്മമാരും തന്നെ വളരെയധികം ഉപകാരപ്പെടുന്ന ഈ ടിപ്പ് ചെയ്തു നോക്കുക. കുട്ടികൾ വലിച്ചെറിയുന്നതിനു മുൻപ് ഉപകാരപ്രദമായഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *