മുഖം വെട്ടി തിളങ്ങാൻ ചെറുനാരങ്ങ കൊണ്ടുള്ള ഈ ട്രിക്ക് ഉപയോഗിക്കു…

എല്ലാവരുടെയും വീട്ടിൽ ഉണ്ടാവുന്ന ഒരു പ്രധാന വസ്തുവാണ് ചെറുനാരങ്ങ. ആരോഗ്യഗുണങ്ങളാലും സൗന്ദര്യ ഗുണങ്ങളാലും സമ്പന്നമായ ഒരു പദാർത്ഥം കൂടിയാണിത്. ഇതിൻറെ ഗുണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും കൂടുതലാണ്. എന്നാൽ മിക്ക ആളുകൾക്കും ചെറുനാരങ്ങയുടെ ഗുണങ്ങളും വ്യത്യസ്ത ഉപയോഗ രീതികളും അറിയില്ല എന്നതാണ് വാസ്തവം. ഈ വീഡിയോയിലൂടെ ചെറുനാരങ്ങയുടെ വിവിധ ഉപയോഗങ്ങൾ പറയുന്നു.

ശരീരത്തിൻറെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുവാനും നിരവധി രോഗങ്ങളിൽ നിന്ന് ആശ്വാസം ഏകാനും ഇതിന് സാധിക്കും. ഇതുകൂടാതെ സൗന്ദര്യസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ചെറുനാരങ്ങ ഏറെ ഗുണം ചെയ്യുന്നു. വീട്ടിൽ എപ്പോഴും ചെറുനാരങ്ങ ഉള്ളവർ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. കഫദോഷങ്ങൾ, വാതം, ചുമ തുടങ്ങി പല രോഗങ്ങൾക്കും ചെറുനാരങ്ങ ഉപയോഗിച്ച് വരുന്നുണ്ട്.

വിറ്റാമിൻ സി, പൊട്ടാഷ്, ധാതുലവണങ്ങൾ, സിട്രിക് ആസിഡ് എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. മോണ രോഗങ്ങൾ, ദന്തക്ഷയം, വായ്നാറ്റം, പല്ലുകളിൽ ഉണ്ടാവുന്ന തേയ്മാനം, വായിൽ ഉണ്ടാകുന്ന വ്രണങ്ങൾ എന്നിവയ്ക്ക് ചെറുനാരങ്ങയുടെ നീര് ഏറെ ഫലപ്രദമാണ്. കട്ടൻചായയിൽ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് കുടിക്കുകയാണെങ്കിൽ വയറിളക്കം മാറിക്കിട്ടും.

ദഹനക്കേട് മാറാനും വിശപ്പുണ്ടാകാനും ചെറുനാരങ്ങയുടെ നീരും അതേ അളവിൽ ഇഞ്ചിനീരും തേനും ഏലക്ക പൊടിച്ചതും കൂടി ചേർത്തു കഴിക്കുന്നത് ഗുണം ചെയ്യും. ഉപ്പും,ഉമ്മിക്കരിയും അല്പം ചെറുനാരങ്ങ നീരും കൂടി ചേർത്ത് പല്ല് തേക്കുകയാണെങ്കിൽ പല്ലിലെ മഞ്ഞ കറകൾ മാറി വെളുപ്പുനിറം ലഭിക്കും. ചുണ്ടിലെ കറുപ്പ് നിറം മാറുന്നതിന് ചെറുനാരങ്ങ നീര് ചുണ്ടിൽ പുരട്ടിയാൽ മതി. മുഖത്തെ കറുത്ത പാടുകൾ മാറ്റുവാൻ ചെറുനാരങ്ങ കൊണ്ട് സ്ക്രബ്ബ് ചെയ്യുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.