Health Benefits Of Amaranthus Spinosus: നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ഇല വർഗ്ഗമാണ് മുള്ളൻചീര. സാധാരണയായി വഴിവക്കുകളിൽ എല്ലാം തന്നെ ഈ ചീര നമുക്ക് കാണാൻ സാധിക്കും. നിരവധി ആരോഗ്യഗുണങ്ങൾ ഈ ചീരക്ക് ഉണ്ട്. അമിതവണ്ണം ഇല്ലാതാക്കുന്നതിനും ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഈ ചീര കഴിക്കുന്നത് വളരെ നല്ലതാണ്. ഈ ചീരയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു.
ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. അതുപോലെ ഈ ചീരയുടെ വേര് തേനും ചേർത്ത് അരച്ച് കഴിക്കുകയാണെങ്കിൽ വയറുവേദന ഇല്ലാതാക്കാം. അതുപോലെ സ്ത്രീകളിൽ ഉണ്ടാകുന്ന അസ്ഥി ഉരുക്കം ഇല്ലാതാക്കാൻ സാധിക്കും. പ്രസവത്തിനുശേഷം സ്ത്രീകളിൽ മുലപ്പാല് വർധിക്കുന്നതിന് ഈ ജീരകം കഴിക്കുന്നത് വളരെ നല്ലതാണ്.
അതുപോലെ തന്നെ ഈ ചീര ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കി ദിവസവും കുടിക്കുകയാണെങ്കിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സാധിക്കുന്നു. അതുപോലെ കുടൽ രോഗത്തിനും മലബന്ധം പ്രശ്നങ്ങളെയും ഇത് വളരെയധികം തടയാൻ സഹായിക്കുന്നു. എട്ടുകാലികൾ പോലുള്ള പ്രാണികൾ കടിച്ച് അതിന്റെ വിഷം ശരീരത്തിൽ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കുന്നതിന് ഈ ചീര കഴിക്കുന്നത് വളരെ നല്ലതായിരിക്കും.
അതുപോലെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഈ ചെടിക്ക് കഴിവുണ്ട്. വിളർച്ച പോലുള്ള രോഗങ്ങളെയും ഇത് തടയുന്നു. സാധാരണയായി പറമ്പുകളിൽ എല്ലാം തന്നെ കാട് പോലെ ഈ ചെടി വളർന്നു നിൽക്കുന്നത് കാണാം. എവിടെ കണ്ടാലും ആരും ഈ ചീര വിട്ടു കളയരുത്. നല്ല ആരോഗ്യത്തിനായി ഇതുപോലുള്ള ഇലക്കറികൾ ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.