വീട്ടമ്മമാരെ ഇതൊന്നും കാണാതെ പോവല്ലേ. ഗോതമ്പ് പൊടി വർഷങ്ങളോളം കേടു വരാതെ ഇരിക്കാൻ ഇനി ഫ്രീസർ മാത്രം മതി. | Easy way To Store Rice And Wheat Flour

Easy way To Store Rice And Wheat Flour : ഗോതമ്പ് പൊടിയും അരിപ്പൊടിയും എല്ലാം കടകളിൽനിന്ന് പാക്കറ്റുകൾ ആയി വാങ്ങാതെ പൊടിച്ച് സൂക്ഷിക്കുന്ന ഇപ്പോഴും തുടരുന്ന വീട്ടമ്മമാർ ഉണ്ട്. ഇതുപോലെ പൊടിച്ചു വയ്ക്കുന്ന പൊടികൾ കുറെ നാൾ സൂക്ഷിച്ചു വയ്ക്കുക എന്നത് സാധ്യമായ കാര്യമല്ല. ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം പൊടി പൂത്തു പോവുകയോ ചെറിയ പ്രാണികൾ വന്ന് കേടായി പോവുകയോ ചെയ്യാറുണ്ട്.

എന്നാൽ ഇത്തരം അവസ്ഥകളെ ഇനി വളരെ പെട്ടെന്ന് ഇല്ലാതാക്കാം. എത്രനാൾ വേണമെങ്കിലും പൊടികൾ സൂക്ഷിച്ചുവെക്കാൻ ഇനി ഫ്രീസർ മാത്രം മതി. അതിനായി ആദ്യം തന്നെ ഗോതമ്പ് പൊടി ആയാലും അരിപ്പൊടി ആയാലും ഉറപ്പുള്ള ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ടു വയ്ക്കുക. ശേഷം ഒരു കയർ കൊണ്ട് നന്നായി കെട്ടുക. ഒട്ടും തന്നെ വെള്ളം കടക്കാതെ സൂക്ഷിക്കുക.

അതിനുശേഷം കവറുകൾ ഫ്രീസറിൽ വച്ച് സൂക്ഷിക്കുക ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഈ രീതിയിൽ ചെയ്താൽ എത്രനാൾ വേണമെങ്കിലും പൊടികൾ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. ഓരോ തവണ എടുക്കുമ്പോഴും കവർ വളരെ കൃത്യമായി തന്നെ കെട്ടിവയ്ക്കണം. വെള്ളം കടന്നാൽ പൊടി കേടായി പോകാനുള്ള സാധ്യതയുണ്ട്.

അതുപോലെ തന്നെ പൊടി ആവശ്യത്തിന് കവറിൽ നിന്ന് എടുത്തതിനുശേഷം തണവ് മാറാനായി മാറ്റിവയ്ക്കുക അതിനുശേഷം മാത്രം ഉപയോഗിക്കുക. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ഇതുപോലെ ഒരു സൂത്രം ചെയ്തു നോക്കൂ. എത്ര വേണമെങ്കിലും പൊടികൾ പൊടിപ്പിച്ച് വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit :Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *