ഇനി ചപ്പാത്തി പരത്താൻ പൊടി വേണ്ട, ഹോട്ടൽ സ്റ്റൈലിൽ തയ്യാറാക്കാം👌

ചപ്പാത്തി കഴിക്കുവാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ ചപ്പാത്തി കുഴച്ച് പരത്തി ഉണ്ടാക്കിയെടുക്കുവാൻ പലർക്കും മടിയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ മിക്ക ആളുകളും കടകളിൽ നിന്നും ചപ്പാത്തി വാങ്ങി കഴിക്കുന്നത്. ചപ്പാത്തി പരത്തുമ്പോൾ പലപ്പോഴും നമ്മൾ പൊടി ഉപയോഗിച്ചാണ് പരത്തിയെടുക്കുക. പൊടി ഉപയോഗിച്ചില്ലെങ്കിൽ മാവ് പലകയിൽ ഒട്ടിപ്പിടിക്കും എന്നതാണ് കാരണം.

എന്നാൽ ഹോട്ടലുകളിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ അവർ ഒട്ടും തന്നെ പൊടി ഉപയോഗിക്കാതെയാണ് ചെയ്യുന്നത്. അത്തരത്തിൽ വീട്ടിൽ പൊടിയില്ലാതെ ചപ്പാത്തി പരത്തുന്ന ട്രിക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ചപ്പാത്തിയുടെ മാവ് കുഴക്കുന്നതിനായി ആവശ്യത്തിനുള്ള പൊടിയെടുത്ത് അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. ചെറിയ ചൂടുള്ള വെള്ളം ഒഴിച്ച് പൊടി നന്നായി കുഴച്ചെടുക്കണം.

ഹോട്ടലുകളിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ അവർ ഒട്ടും തന്നെ പൊടിയും എണ്ണയും ഉപയോഗിക്കുകയില്ല. എപ്പോഴും ചപ്പാത്തി മാവ് കുഴച്ച് കഴിഞ്ഞാൽ അത് കുറച്ച് സമയം റസ്റ്റ് ചെയ്യുന്നതിന് വെക്കണം എന്നാൽ മാത്രമേ നല്ല സോഫ്റ്റ് ആയി ലഭിക്കുകയുള്ളൂ. മാവ് കുഴച്ചതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കണം. പിന്നീട് മാവ് പരത്തി എടുക്കുമ്പോൾ പൊടി ഒന്നും ചേർക്കേണ്ട ആവശ്യമില്ല.

മാവ് കുഴയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൻറെ അളവ് കറക്റ്റ് ആണെങ്കിൽ ഒട്ടും തന്നെ ഒട്ടാതെ ഈസിയായി മാവ് പരത്തി എടുക്കുവാൻ സാധിക്കും. ഹോട്ടലുകളിലും മറ്റും ഇത്തരത്തിലാണ് ചപ്പാത്തി തയ്യാറാക്കുന്നത്. മാവ് കുഴക്കുമ്പോൾ അല്പം എണ്ണ കൂടി ഒഴിക്കുന്നത് കൊണ്ട് നല്ല സോഫ്റ്റ് ആവുകയും ചെയ്യും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.