Making Of Tasty Dosa Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ വളരെയധികം രുചികരമായ ദോശ ഉണ്ടാക്കിയെടുക്കാം. ഇതുപോലെ ദോശ ഉണ്ടാക്കുകയാണെങ്കിൽ എല്ലാവർക്കും ബ്രേക്ക്ഫാസ്റ്റ് ദോശ മതിയാകും. ഈ അടിപൊളി ദോശ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി എടുക്കുക. ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക.
അതിലേക്ക് രണ്ട് നുള്ള് ഉലുവ ചേർത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് നല്ല വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. രണ്ടു മണിക്കൂർ നേരത്തേക്ക് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം അരി നല്ലതുപോലെ കുതിർന്നു വരുമ്പോൾ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ശേഷം അരിയും ഉഴുന്നും മിക്സിയുടെ ജാറിലേക്ക് ചേർക്കുക.
അതോടൊപ്പം അരക്കപ്പ് ചോറ് 3 ചുവന്നുള്ളി ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് കൊടുക്കുക. ശേഷം കുതിർക്കാനായി വെച്ച വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. അതിനുശേഷം മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക ശേഷം അടച്ചുവെച്ച് അരമണിക്കൂർ നേരത്തേക്ക് മാവ് നല്ലതുപോലെ പൊന്തി വരുന്നതിനായി മാറ്റിവയ്ക്കുക.
മാവ് നന്നായി പൊന്തി വന്നതിനുശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. വീണ്ടും ഇളക്കി എടുത്തതിനുശേഷം ദോശ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ച് ചെറുതായി പരത്താം. ശേഷം അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ വെന്തതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ചെറിയ ചൂടോടുകൂടി തന്നെ രുചിയായി കഴിക്കാം. Video Credit : sruthis Kitchen