നല്ല കൊഴുത്ത ഗ്രേവിയുള്ള വെള്ളക്കടല കറി. ഇതുപോലെ ചെയ്താൽ ടേസ്റ്റ് ഇരട്ടിയാകും. | Making Tasty Chana Masala

Making Tasty Chana Masala : രാവിലെ ബ്രേക്ക്ഫാസ്റ്റ്നും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാൻ വളരെ രുചികരമായിട്ടുള്ള വെള്ളക്കടല മസാല ഗ്രേവി തയ്യാറാക്കാം. ഇത് എങ്ങനെയാണോ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് വെള്ളക്കടല വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം അതൊരു കുക്കറിലേക്ക് പകർത്തി അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി മുക്കാൽ ടീസ്പൂൺ ഉപ്പ് മൂന്നര കപ്പ് വെള്ളം ചേർത്ത് അടച്ചുവെച്ച് വേവിക്കുക.

നല്ലതുപോലെ വെന്തു കഴിയുമ്പോൾ അതിൽ നിന്നും മൂന്ന് ടീസ്പൂൺ കടല ഒരു ചെറിയ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ച് മാറ്റിവെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കാൽ ടീസ്പൂൺ അയമോദകം ചേർത്ത് കൊടുക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് നാലു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.

വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക ശേഷം. അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺമുളകുപൊടി കാൽ ടീസ്പൂൺ ജീരകപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

പൊടിയുടെ പച്ചമണം മാറി വരുമ്പോൾ തക്കാളി രണ്ടെണ്ണം മിക്സിയിൽ നല്ലതുപോലെ അരച്ചെടുത്ത് ചേർത്തു കൊടുക്കുക. തക്കാളിയും നല്ലതുപോലെ ഡ്രൈ ആയി വന്നതിനുശേഷം അതിലേക്ക് അരച്ച് വെച്ചിരിക്കുന്നകടല ചേർത്തു കൊടുക്കുക ശേഷം വേവിച്ചു വെച്ചിരിക്കുന്ന കടലയും അതിലെ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരക്കപ്പ് നല്ല ചൂടുവെള്ളം ചേർത്ത് അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ കുറുകി ഭാഗമാകുമ്പോൾ കുറച്ചു മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം.

One thought on “നല്ല കൊഴുത്ത ഗ്രേവിയുള്ള വെള്ളക്കടല കറി. ഇതുപോലെ ചെയ്താൽ ടേസ്റ്റ് ഇരട്ടിയാകും. | Making Tasty Chana Masala

Leave a Reply

Your email address will not be published. Required fields are marked *