എല്ലാവരുടെ വീട്ടിലും നാളികേരം ഉപയോഗിക്കുന്നവർ ആയിരിക്കും. നാളികേരം ഭക്ഷണം പാകം ചെയ്യുന്നതിനും പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നതിനും ആയി നാം ധാരാളമായി ഉപയോഗിച്ചു വരാറുണ്ട്. അതുകൊണ്ടുതന്നെ നാളികേരം മലയാളികൾ ഒട്ടും തന്നെ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ്. എന്നാൽ ഈ നാളികേരം ഉപയോഗിച്ചുകൊണ്ടുള്ള ഒരുപാട് ടിപ്പുകൾ നോക്കിയാലോ. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത്. നാളികേരം വാങ്ങിക്കുമ്പോൾ നാളികേരത്തിന്റെ കണ്ണ് ഉള്ള ഭാഗം മുകളിലേക്ക് വെച്ച് നാളികേരം കുത്തനെ നിർത്തുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറേ നാളത്തേക്ക് കേടാകാതെ ഇരിക്കും. അടുത്ത ടിപ്പ് നാളികേരം ചിരകിയതിനു ശേഷം ബാക്കി വരുകയാണെങ്കിൽ അതിൽ കുറച്ച് ഉപ്പ് തേച്ചുകൊടുക്കുക അതിനുശേഷം ഒരു കവറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കേടാകാതെ കുറെ നാൾ ഇരിക്കും. അതുപോലെതന്നെ ചിരകിയ തേങ്ങയാണെങ്കിൽ അതൊരു ചില്ലു പാത്രത്തിൽ ആക്കി അടച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ കുറെ നാളത്തേക്ക് കേടു വരാതെ ഇരിക്കാം.
അതുപോലെ കുറെ നാളത്തേക്ക് നാളികേരം സ്റ്റോർ ചെയ്തു വയ്ക്കുന്നവർ ആണെങ്കിൽ ചെറിയ കവറുകളിലായി കുറേശ്ശെയായി ചിരകിയത് മാറ്റി അതെല്ലാം മുറുക്കെ കെട്ടിയതിനു ശേഷം ഫ്രീസറിൽ സൂക്ഷിക്കുക. അടുത്തത് തേങ്ങാ വറുത്തും സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതിനായി ഒരുപാട് വറുത്തെടുക്കരുത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പുറത്തേക്കെടുത്ത് തണവാറിയതിനുശേഷം ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
അടുത്തതായി തേങ്ങ നല്ലതുപോലെ വറുത്ത സൂക്ഷിക്കേണ്ടവർ ആണെങ്കിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ തേങ്ങ വറുത്തതിനുശേഷം അത് ചൂടാറി കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി പുറത്തുവച്ചാലും കുറെ നാളത്തേക്ക് കേടുവരാതെ സൂക്ഷിക്കാം. ഉപയോഗിച്ചുകൊണ്ടുള്ള ഇതുപോലെയുള്ള ടിപ്പുകൾ നിങ്ങൾ എല്ലാവരും ചെയ്തു നോക്കുമല്ലോ. Credit : infro tricks