ജോലികൾ എല്ലാം പെട്ടെന്ന് തന്നെ ചെയ്തു തീർക്കുന്നതിനായി ജോലിഭാരം വളരെ കുറയ്ക്കുന്ന പലതരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇന്ന് എല്ലാ വീടുകളിലും ഉണ്ടാകും. അതെന്തിനാ ഉപയോഗിക്കുന്നവയാണ് മിക്സി ഗ്രൈൻഡർ വാഷിംഗ് മെഷീൻ ഫ്രിഡ്ജ് എന്നിങ്ങനെയുള്ളത് ഇവ ഉപയോഗിക്കുന്നത് പോലെ മാത്രമല്ല കൃത്യമായി തന്നെ വൃത്തിയാക്കേണ്ടതിന്റെയും അത് നല്ല രീതിയിൽ സൂക്ഷിക്കേണ്ടതിന്റെയും ഉത്തരവാദിത്വം കൂടി നമുക്കുണ്ട്.
അതിൽ എല്ലാ വീട്ടമ്മമാരും എല്ലാ ദിവസവും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് മിക്സി. ദിവസവും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച പലപ്പോഴും കുറഞ്ഞു പോകാറുണ്ട്. അതുകൊണ്ടുതന്നെ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച വളരെ പെട്ടെന്ന് കൂടുന്നതിന് ഒരു കിടിലൻ ടിപ്പ് നോക്കാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. വീട്ടിലുള്ള ഉപ്പ് കുറച്ച് അധികമെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക
പൊടിയുപ്പിന് പകരം കല്ലുപ്പ് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ പ്രയോജനകരം. അതിനുശേഷം ഉപ്പെല്ലാം മാറ്റി കഴുകി വൃത്തിയാക്കുക. മറ്റൊരു ടിപ്പ് ഇതുപോലെ മിക്സിയുടെ ജാറ് ഉപയോഗിക്കുമ്പോൾ എത്ര വൃത്തിയാക്കിയാലും ചില അഴുക്കുകൾ എങ്ങാനും അവശേഷിക്കുക പതിവാണ് അതുകൊണ്ട് അത്തരത്തിൽ കാണാതെ പോകുന്ന അഴുക്കുകൾ വൃത്തിയാക്കുന്നതിനായി മിക്സിയുടെ ജാറിലേക്ക് ഏതെങ്കിലും ഒരു നാരങ്ങ ഇട്ടുകൊടുക്കുക.
ചെറിയ കഷണങ്ങളാക്കി നുറുക്കി ഇടുക ശേഷംവളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് നല്ലതുപോലെ മിക്സിയിൽ അടിച്ചെടുക്കുക. അതിനുശേഷം വെള്ളമെല്ലാം കളഞ്ഞ് മിക്സിയുടെ ജാർ വൃത്തിയാക്കി വയ്ക്കാം. വൃത്തിയാക്കുക മാത്രമല്ല ഒട്ടുംതന്നെ മണമില്ലാതെ ഇരിക്കുകയും ചെയ്യും. എല്ലാ വീട്ടമ്മമാരും മിക്സിയുടെ ജാറിന്റെ കാര്യത്തിൽ ഈ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Vichus Vlogs