പ്രായമാകും തോറും ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടാകുന്നത് അതിൽ ഒന്നാണ് മുടികളെല്ലാം തന്നെ വെളുത്തു വരുന്നത്. പ്രായമാകുംതോറും നര വളരെയധികം ബാധിക്കുന്നു. ഇന്നത്തെ കാലത്ത് നരച്ച മുടികൾ കറുപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സാധനങ്ങൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. എല്ലാവരും തന്നെ അത് ഉപയോഗിക്കുകയും ചെയ്യും എന്നാൽ അത് മുടിക്ക് എത്രത്തോളം ഗുണകരമായിരിക്കും എന്ന് പറയാൻ സാധിക്കില്ല.
അതുകൊണ്ടുതന്നെ എപ്പോഴും വളരെയധികം നാച്ചുറൽ ആയ കാര്യങ്ങൾ മുടിയിൽ ചെയ്യുന്നതാണ് കൂടുതൽ ഉപകാരപ്രദം ആകുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വളരെയധികം നാച്ചുറലായി ഒരു ടിപ്പ് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കരിംജീരകം എടുത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിൽ മൂന്നോ നാലോ ടീസ്പൂൺ വെളിച്ചെണ്ണയെടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക.
ശേഷം ഒരു പകുതി നാരങ്ങാ നീര് പിഴിഞ്ഞൊഴിക്കുക. അല്ലെങ്കിൽ നാരങ്ങ ചെറിയ കഷണങ്ങളാക്കി അതിലേക്ക് ഇടുക. അതോടൊപ്പം തന്നെ ഹെന്ന പൊടി ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഇല്ലെങ്കിൽ വീട്ടിൽ തന്നെയുള്ള മൈലാഞ്ചി ഉണക്കിപ്പൊടിച്ച് ചേർത്താലും മതി. ശേഷം ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് ഏഴു ദിവസത്തേക്ക് അടച്ചുമാറ്റി വയ്ക്കുക അതിനുശേഷം മാത്രം തലമുടിയിൽ തേച്ചുപിടിപ്പിക്കുക.
കുളിക്കുന്നതിനു മുൻപ് തലയിൽ തേച്ച് അരമണിക്കൂർ കഴിഞ്ഞതിനു ശേഷം ഷാംപൂ ചെയ്തു കളയുക. മൂന്നുമാസം തുടർച്ചയായി ആഴ്ചയിൽ മൂന്ന് പ്രാവശ്യം എന്ന രീതിയിൽ ചെയ്യുകയാണെങ്കിൽ എത്ര നരച്ച മുടിയും കറുത്ത വരുന്നതായിരിക്കും കൂടാതെ അപ്പോൾ കറുത്ത മുടി പിന്നീട് നരയ്ക്കുകയില്ല. അതുകൊണ്ടുതന്നെ ധൈര്യമായി ഈ ഒരു ടിപ്പ് എല്ലാവർക്കും ചെയ്തു നോക്കാവുന്നതേയുള്ളൂ. Video credit : Sheenas vlogs