Making Of Tasty Masala Fish Fry : റസ്റ്റോറന്റിൽ നിന്നെല്ലാം കിട്ടുന്ന തരത്തിൽ വളരെ രുചികരമായ മീൻ പൊരിച്ചത് ഇനി വീട്ടിൽ തയ്യാറാക്കി നോക്കിയാലോ. അതേ രീതിയിൽ തന്നെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. ഇതിന്റെ റെസിപ്പി പരിചയപ്പെടാം. ആദ്യം തന്നെ മറക്കാൻ ആവശ്യമായ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി കത്തി കൊണ്ട് വരഞ്ഞു വയ്ക്കുക.
അടുത്തതായി 10 കാശ്മീരി മുളകുപൊടി കുറച്ച് ചൂടുവെള്ളത്തിൽ എട്ടു മുക്കി വയ്ക്കുക. മുളക് നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം അതേ വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു പ്രാവശ്യം അറിഞ്ഞു കഴിയുമ്പോൾ അതിലേക്ക് എട്ട് വെളുത്തുള്ളി ചേർത്ത് കൊടുക്കുക ചെറിയ കഷണം ഇഞ്ചി ചേർത്ത് കൊടുക്കുക.
10 ചുവന്നുള്ളി ചേർത്ത് കൊടുക്കുക ആവശ്യത്തിനു കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ നാരങ്ങാനീര് അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി മിസ്സ് ചെയ്യുക. അതിനുശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന മീനിലേക്ക് മസാല തേച്ചു നന്നായി വയ്ക്കുക.
അതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ കുറച്ച് കടുകും കറിവേപ്പിലയും ചേർത്തു കൊടുക്കുക. മുകളിലായി മറക്കേണ്ട മീൻ വച്ച് രണ്ട് ഭാഗവും നല്ലതുപോലെ മൊരിയിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Fathima s curry world