Making Of Tasty Crispy Vendakka Fry : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെയധികം ആയ ഒരു സ്നാക്ക് തയ്യാറാക്കി നോക്കാം. സാധാരണ എല്ലാവരും തന്നെ വെണ്ടയ്ക്ക ഉപയോഗിച്ച് കറികളും മറ്റും ഉണ്ടാക്കുന്നത് എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാൽ വെണ്ടയ്ക്ക കറുമുറയെ കഴിച്ചു നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ 500 ഗ്രാം വെണ്ടയ്ക്ക എടുക്കുക. ശേഷം വെണ്ടയ്ക്ക ഉപ്പേരിക്ക് അരിയുന്നത് പോലെ അരിഞ്ഞെടുക്കുക.
അതിലേക്ക് ഒരു സവാള വളരെ കനം കുറഞ്ഞ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക ആവശ്യത്തിന് കറിവേപ്പില കാൽ കപ്പ് അരിപ്പൊടി കാൽ കപ്പ് കടലമാവ് അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മസാല എല്ലാം നന്നായി ഇറങ്ങിച്ചെല്ലുന്നതിന് ഇളക്കി യോജിപ്പിക്കുക. ആ വെള്ളമൊഴിച്ച് ഒരുപാട് ലൂസാക്കി എടുക്കരുത് അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവെക്കുക. അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
എണ്ണ നന്നായി ചൂടായി വരുമ്പോൾ ഓരോ വെണ്ടയ്ക്ക വീതം ചൂടായി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക. വെണ്ടയ്ക്ക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. അതിനുശേഷം രുചിയോടെ കഴിക്കാം. നല്ല ചൂട് ആയപ്പോൾ കഴിക്കാനും ഇത് വളരെയധികം വിജയകരമായിരിക്കും. Video credit : Easy tip 4 u