Making Of Tasty Vada Koottucurry : സദ്യയിൽ വിളമ്പുന്ന സ്പെഷ്യൽ വട കൂട്ട് കറിയുടെ സ്പെഷ്യൽ റെസിപ്പി പരിചയപ്പെടാം. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് വെച്ചിരിക്കുന്ന 60ഗ്രാം ഉഴുന്നു ചേർക്കുക അതോടൊപ്പം ഒരു ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ഒരു പച്ചമുളക് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിനുശേഷം ഒരു സ്പൂണ് അളവിൽ എടുത്ത് മാവ് ഒഴിച്ച് കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് സവാള മീഡിയം വലുപ്പത്തിൽ അരിഞ്ഞത് ചേർക്കുക അതോടൊപ്പം തന്നെ ഒരു ഉരുളൻ കിഴങ്ങ് അതേ വലുപ്പത്തിൽ അരിഞ്ഞതും ചേർത്തു കൊടുക്കുക .
ശേഷം ഇവ വഴറ്റി എടുക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് മൂന്ന് കപ്പ് അളവിൽ രണ്ടാം പാൽ ചേർത്ത് കൊടുക്കുക ശേഷം നന്നായി തിളപ്പിക്കുക.
കറി നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിയ വട ചേർത്തു കൊടുക്കുക. രണ്ടു മിനിറ്റ് മസാല നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഇറക്കി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ മുളക് കറിവേപ്പില എന്നിവ വറുത്ത് കറിയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. Credit : Shamees kitchen