Kerala Breakfast Banana Idiyappam : ഇന്നും ഒരേ നിറത്തിലും ഒരേ രീതിയിൽ ഉള്ള ഇടിയപ്പം കഴിച്ച് നിങ്ങളും അടുത്ത് പോയോ? എങ്കിൽ ഇനി വ്യത്യസ്തമായ രീതിയിൽ നമുക്ക് ഇടിയപ്പം തയ്യാറാക്കിയാലോ നല്ല മഞ്ഞ നിറത്തിലുള്ള ഇടിയപ്പം തയ്യാറാക്കി എല്ലാവരെയുംഞെട്ടിക്കാം ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം എടുക്കുക ശേഷം ആവി കയറ്റി നല്ലതുപോലെ വേവിച്ചെടുക്കുക .
ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളം ഒന്നും ചേർക്കാതെ തന്നെ നന്നായി അരച്ചെടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക ശേഷം കൈകൊണ്ട് തിരുമ്മിയെടുക്കുക അതുകഴിഞ്ഞ് ഒരു ടീസ്പൂൺ ഓയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ഇടിയപ്പത്തിന്റെ മാവ് നന്നായി തയ്യാറാക്കുക.
അതിനുശേഷം സാധാരണ ഇടിയപ്പം ഉണ്ടാക്കുന്നത് പോലെ തന്നെ വാവ സേവനാഴിയിലേക്ക് ഇട്ടതിനുശേഷം ഒരു ഇലയിലോ അല്ലെങ്കിൽ ഇട പാത്രത്തിലോ ആവശ്യത്തിനും മാവൊഴിക്കുക ശേഷം അതിനുമുകളിൽ കുറച്ച് തേങ്ങ ചിരകിയതും ഇട്ട് ആവിയിൽ വേവിച്ചെടുക്കുക. നിങ്ങൾക്ക് ഇത് ഏത് രൂപത്തിൽ വേണമെങ്കിലും തയ്യാറാക്കി എടുക്കാം.
ഇഡലി ചെമ്പിൽ തയ്യാറാക്കുകയാണെങ്കിൽ അതിന്റെ കുഴിയിലേക്ക് കുറച്ചു മാവൊഴിച്ച് അതിന്റെ നടുവിലായി ചിരകിയതും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്താൽ കുറച്ചു വെച്ചു കൊടുക്കുക അതിനുമുകളിൽ വീണ്ടും ആ വഴി ഒഴിക്കുക അതിനുശേഷം വേവിച്ചെടുക്കുകയാണെങ്കിൽ ഇതിലും രുചികരമായിരിക്കും. ഇതുപോലെ ഒരു തവണയെങ്കിലും തയ്യാറാക്കി നോക്കൂ. Video credit : Shamees kitchen