രാവിലെ രാത്രിയോ ചപ്പാത്തി ഇനി ഒരെണ്ണം കഴിച്ചാൽ മതി വയറു നിറയാൻ. ചപ്പാത്തി ഇതുപോലെ കഴിക്കൂ. | Chappathi Chicken Shawarma

Chappathi Chicken Shawarma : ചപ്പാത്തി ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ബ്രേക്ക്ഫാസ്റ്റ് ഡിന്നറിന്റെയും റെസിപ്പിയാണ് പറയാൻ പോകുന്നത്. ചപ്പാത്തി ഇനി ഇതുപോലെ കഴിക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ നമുക്ക് ചപ്പാത്തികൾ ആവശ്യമാണ്. അത് ആദ്യം തന്നെ തയ്യാറാക്കി വയ്ക്കുക അടുത്തതായി അതിലേക്ക് ആവശ്യമായിട്ടുള്ള ഫില്ലിംഗ് തയ്യാറാക്കാം.

അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ചെറുതായി അരിഞ്ഞ സവാള ചേർക്കുക അര കപ്പ് കനം കുറച്ച് അരിഞ്ഞ ക്യാബേജ് ചേർക്കുക. അര കപ്പ് ക്യാരറ്റ് ചേർക്കുക അരക്കപ്പ് ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർക്കുക. അതിനുശേഷം നിങ്ങൾക്ക് വേണമെങ്കിൽ ചിക്കൻ ചേർക്കാവുന്നതാണ് .

അല്ലെങ്കിൽ പച്ചക്കറി മാത്രം മതിയെങ്കിൽ അത് മാത്രം ചേർത്താൽ മതി ചിക്കൻ ചേർക്കുകയാണെങ്കിൽ നല്ലതുപോലെ വേവിച്ച് ചെറിയ കഷണങ്ങളാക്കി അതിനുശേഷം ചേർത്തു കൊടുക്കുക. അതിലേക്ക് നാല് ടീസ്പൂൺ മയോണൈസ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അര ടീസ്പൂൺ വറ്റൽ മുളക് പൊടിച്ചതും .,

അര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഇത്ര മാത്രമേയുള്ളൂ തയ്യാറാക്കിവെച്ചിരിക്കുന്ന ചപ്പാത്തിയുടെ നടുവിലായി ഫില്ലിംഗ് വെച്ച് ചുറ്റിച്ചെടുക്കുക. ശേഷം കഴിക്കാവുന്നതാണ്.

One thought on “രാവിലെ രാത്രിയോ ചപ്പാത്തി ഇനി ഒരെണ്ണം കഴിച്ചാൽ മതി വയറു നിറയാൻ. ചപ്പാത്തി ഇതുപോലെ കഴിക്കൂ. | Chappathi Chicken Shawarma

Leave a Reply

Your email address will not be published. Required fields are marked *